കോഴഞ്ചേരി: വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്ന് പമ്പയാറ്റില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി ആറന്മുള പോലീസ്. തെക്കേമല കുറുന്താര്‍ സ്വദേശി രാജേഷിനെയാണ് പോലീസ് സംഘം പുഴയില്‍ നീന്തിച്ചെന്ന് കീഴ്‌പ്പെടുത്തിയത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ കോഴഞ്ചേരിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
കോഴഞ്ചേരി പുതിയ പാലത്തിന് സമീപം താമസിക്കുന്ന പ്രസന്നയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, വീട്ടമ്മയുടെ വായ പൊത്തിപ്പിടിച്ച് നാല് പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആറന്മുള എസ്ഐ ആഷില്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ അടുത്തുള്ള കാട്ടിലേക്ക് ഓടിക്കയറിയ രാജേഷ്, രക്ഷയില്ലാതെ വന്നപ്പോള്‍ പമ്പയാറ്റിലേക്ക് ചാടുകയായിരുന്നു.
പ്രതി അക്കരയ്ക്ക് നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സി.പി.ഒമാരായ എം.എ. അഖേഷും ജി. കിരണും പിന്നാലെ പുഴയിലേക്ക് ചാടി. പുഴയുടെ നടുവില്‍ വെച്ച് പ്രതിയെ തടഞ്ഞെങ്കിലും ഇയാള്‍ ശക്തമായി പ്രതിരോധിച്ചു. ഏറെ നേരത്തെ മല്‍പിടുത്തത്തിനൊടുവിലാണ് പ്രതിയെ കരയ്‌ക്കെത്തിച്ചത്. ഇതിനിടയില്‍ പ്രതിയെ വലിച്ചുകയറ്റുന്നതിനിടെ പാറയില്‍ തട്ടി എസ്ഐ ആഷില്‍ രവിയുടെ കാലിന് പൊട്ടലേറ്റു. ഇദ്ദേഹം കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
മുന്‍പും നിരവധി കേസുകളില്‍ പ്രതിയായ രാജേഷിനെ വീട്ടമ്മ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണമാല ഇതുവരെ കണ്ടെത്താനായിട്ടില്ല; ഇതിനായുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേന്ദ്ര ഏജന്‍സി ലക്ഷ്യമിടുന്നത് ‘മുന്‍ മന്ത്രിയെ’ കുടുക്കല്‍; ശബരിമല സ്വര്‍ണ്ണക്കൊള്ള: സിബിഐ ഭീതിയില്‍ സര്‍ക്കാര്‍; ‘വമ്പന്‍ തോക്കുകള്‍’ കുടുങ്ങും; വിജയകുമാര്‍ അറസ്റ്റില്‍; ശങ്കര്‍ദാസിനും കഷ്ടകാലമോ? ഇനി എന്തും സംഭവിക്കാം





