ന്യൂഡല്‍ഹി: കാലാകാലങ്ങളായി തുടരുന്ന മതാചാരങ്ങളില്‍ മാറ്റം വരുത്തുന്നതിന് മുന്‍പ് കോടതികള്‍ മതപണ്ഡിതരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും അഭിപ്രായം തേടണമെന്ന് കേരളം പറയുമ്പോള്‍ അത് വിഎസ് സര്‍ക്കാരിന്റെ നിലപാടിലേക്കുള്ള തിരിച്ചു പോക്ക്. ശബരിമലയിലെ മുന്‍കാല അനുഭവങ്ങളും സ്ത്രീകളായ ഭക്തരുടെ പ്രതികരണങ്ങളും ഇക്കാര്യം ബോധ്യപ്പെടുത്തിയതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഫലത്തില്‍ ഇതൊരു തിരിച്ചു പോക്ക് തന്നെയാണ്. മുമ്പ് പിണറായി സര്‍ക്കാര്‍ യുവതി പ്രവേശനത്തെ പൂര്‍ണ്ണമായും അനുകൂലിച്ചിരുന്നു. നവോത്ഥാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയിരിക്കുകയാണ് എന്ന് വ്യക്തം.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നേരിട്ടുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കിയാണ് 12 പേജുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ളത്. പകരം 2007 നവംബറില്‍ ഇതേ വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് നിലപാട് വിശദീകരിക്കുന്നത്. ദീര്‍ഘകാലമായി വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ആചാരങ്ങളില്‍ ജുഡീഷ്യല്‍ പരിശോധന നടത്തുമ്പോള്‍, നിഷ്പക്ഷരായ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും പ്രഗല്‍ഭരായ മതപണ്ഡിതരുടെയും അഭിപ്രായങ്ങള്‍ വ്യാപകമായി തേടുകയും പരിഗണിക്കുകയും വേണമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തിലെ മുന്‍ അനുഭവങ്ങള്‍ ഈ നിലപാട് സ്വീകരിക്കാന്‍ കാരണമായതായി സര്‍ക്കാര്‍ എടുത്തുപറയുന്നുണ്ട്.
ഒരു മതവിഭാഗത്തിന്റെയോ സമൂഹത്തിന്റെയോ ഭാഗമല്ലാത്ത ഒരാള്‍ക്ക്, ആ മതത്തിലെ ആചാരങ്ങളെ പൊതുതാത്പര്യ ഹര്‍ജിയിലൂടെ ചോദ്യംചെയ്യാന്‍ സാധാരണഗതിയില്‍ അവകാശമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, മതാചാരത്തിന്റെ പേരില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയാല്‍ ആര്‍ക്കും ഇതിനെതിരെ കോടതിയെ സമീപിക്കാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വി. മനു, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരുമായി നടത്തിയ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
മതാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതരാണെന്നും, ഇത്തരം വിഷയങ്ങള്‍ പുറത്തുള്ളവര്‍ക്ക് പൊതുതാത്പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച 17 പേജുള്ള സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ആചാരപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പണ്ഡിതരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഇതു തന്നെയാണ് മുമ്പ് വിഎസ് സര്‍ക്കാര്‍ എടുത്ത നിലപാട്. 2008-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ സത്യവാങ്മൂലത്തിലും സമാനമായ നിര്‍ദേശം ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന അന്നത്തെ പ്രധാന നിലപാടില്‍നിന്ന് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടുപോയത് ശ്രദ്ധേയമായി. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, വിശ്വാസികളെ പിണക്കാതെയും പുരോഗമനവാദികളെ നോവിക്കാതെയും ഒപ്പനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ ഈ നിലപാട് മാറ്റം. മതവിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ പരിഷ്‌കരണം കൊണ്ടുവരേണ്ടത് സര്‍ക്കാരല്ലെന്ന വ്യാഖ്യാനത്തിലൂന്നിയുള്ള ഈ രാഷ്ട്രീയ നീക്കത്തിന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പച്ചക്കൊടിയുണ്ടെന്നാണ് വിലയിരുത്തല്‍.

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

രാജിയില്ല, ഗണേഷിന് മുഖ്യമന്ത്രിയുടെ രക്ഷാകവചം; രണ്ടാം സീറ്റ് മോഹം ഉപേക്ഷിക്കണം, പത്തനാപുരത്ത് ഗണേഷ് തന്നെ മത്സരിക്കും