പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളി മോഷണക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ജാമ്യത്തിനായി കോടതിയില്‍ ഉയര്‍ത്തുന്ന വിചിത്രവാദങ്ങള്‍ വിനയാകാനാണ് സാധ്യത. 1998-ല്‍ ശ്രീകോവില്‍ സ്വര്‍ണ്ണം പൊതിഞ്ഞതിന്റെ രേഖകളില്ലെന്ന വാദത്തിലാണ് പ്രതിഭാഗം തൂങ്ങുന്നതെങ്കിലും, ഈ വാദങ്ങളെല്ലാം പൊളിക്കുന്ന ശക്തമായ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ലഭിച്ചു എന്നാണ് സൂചന.
അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ബോര്‍ഡ് ആസ്ഥാനത്തുനിന്ന് രേഖകള്‍ നേരത്തെ മറച്ചുവെച്ചതായി സംശയമുയര്‍ന്നിരുന്നു. എന്നാല്‍, ഒക്ടോബര്‍ 31-ന് ദേവസ്വം ആസ്ഥാനത്തുനിന്ന് കണ്ടെടുത്ത 420 പേജുള്ള സുപ്രധാന ഫയല്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ഇതോടെ പ്രതിരോധത്തിന് മറ്റ് വഴികളില്ലാതെ ഉഴലുകയാണ് പ്രതിഭാഗം അഭിഭാഷകര്‍.
വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ പാളികള്‍ ചെമ്പാണെന്നായിരുന്നു സി.പി.എം ജില്ലാ കമ്മിറ്റിയംഗം കൂടിയായ എ. പത്മകുമാറിന്റെ ആദ്യ വാദം. പിന്നീട് സ്വര്‍ണ്ണം പൂശിയതാണെന്ന നിലപാടിലേക്ക് അദ്ദേഹം മാറി. കേസില്‍ പത്മകുമാര്‍ ഇപ്പോള്‍ അഴിക്കുളളിലാണ്. പാളികള്‍ പുറത്തുകൊണ്ടുപോയ തീരുമാനങ്ങളില്‍ തനിക്ക് പങ്കില്ലെന്ന സാങ്കേതിക ന്യായങ്ങളിലായിരുന്നു എന്‍. വാസുവിന്റെ ഊന്നല്‍. എന്നാല്‍, അന്ന് പാളികളില്‍ സ്വര്‍ണ്ണമില്ലെന്ന വാദം ഇദ്ദേഹത്തിനുമുണ്ടായിരുന്നില്ല. ഉന്നതരിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ 1998-ലെ രേഖകള്‍ വിട്ടുകൊടുക്കാതെ ദേവസ്വം ഒളിച്ചുകളിച്ചതായി വ്യാപക വിമര്‍ശനമുണ്ട്. വിജയ് മല്യയുടെ യു.ബി ഗ്രൂപ്പ് നല്കിയ കണക്കുകള്‍ മാത്രമാണ് ബോര്‍ഡ് നേരത്തെ ഹാജരാക്കിയിരുന്നത്. എന്‍ജിനീയര്‍മാര്‍ ഒപ്പിട്ട കൃത്യമായ മഹസ്സര്‍ രേഖകള്‍ ഇത്രയും കാലം അജ്ഞാതമായിരുന്നു.
ഒക്ടോബര്‍ 31-ന് മരാമത്ത് വിഭാഗം ചീഫ് എന്‍ജിനീയറുടെ ഓഫീസിലെ രേഖാമുറിയില് നിന്നാണ് ഈ നിര്‍ണ്ണായക ഫയല്‍ കണ്ടെടുത്തത്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് 22 കാരറ്റ് സ്വര്‍ണ്ണം ഇറക്കുമതി ചെയ്തതിന്റെ രേഖകളും അന്നത്തെ ചീഫ് എന്‍ജിനീയര്‍ കെ. രവികുമാറിന്റെ നേതൃത്വത്തില്‍ നടന്ന ജോലികളുടെ റിപ്പോര്‍ട്ടും ഇതിലുണ്ട്. 30.3 കിലോഗ്രാം സ്വര്‍ണ്ണവും 1900 കിലോ ചെമ്പും ഉപയോഗിച്ചാണ് ശ്രീകോവില്‍ പൊതിഞ്ഞതെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ചെന്നൈയിലെ മൈലാപ്പൂര് ജെ.എന്‍.ആര് ജ്വല്ലറി ഉടമ നാഗരാജിന്റെയും 53 ശില്പികളുടെയും നേതൃത്വത്തിലാണ് അന്ന് പണികള്‍ നടന്നത്.
പുതിയ രേഖകള്‍ പുറത്തുവന്നതോടെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളപ്പെടുമെന്നുറപ്പാണ്. കൊള്ളയില്‍ പങ്കാളികളായ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം ഉടന്‍ വ്യാപിപ്പിക്കും. ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ഈ ഹിമാലയന്‍ കൊള്ളയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൂടി ഇടപെട്ടതോടെ ദേവസ്വം ബോര്‍ഡ് വൃത്തങ്ങളില്‍ കടുത്ത പരിഭ്രാന്തിയാണ്.
ശ്രീകോവിലിലെ ഓരോ പാളിയിലും എത്ര ഗ്രാം സ്വര്‍ണ്ണം ഉണ്ടായിരുന്നുവെന്ന് ഈ രേഖകളിലുണ്ട്. സ്വര്‍ണ്ണം നീക്കിയ ശേഷം പകരം വെച്ച ചെമ്പ് പാളികള്‍ പരിശോധിച്ചാല്‍ തട്ടിപ്പിന്റെ വ്യാപ്തി ബോധ്യപ്പെടുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിക്കും. ഭക്തര്‍ സമര്‍പ്പിച്ച കനകത്തെ ചെമ്പാക്കി മാറ്റിയ ഈ മഹാക്കൊള്ളയ്ക്ക് പിന്നിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്തുകൊണ്ടുവരികയാണ് ഇ.ഡിയുടെ ലക്ഷ്യം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംസ്ഥാന പോലീസ് സേനയില്‍ അഴിച്ചുപണി; എസ്.പി, അഡീഷണല്‍ എസ്.പി, ഡിവൈ.എസ്.പി കേഡറുകളില്‍ നിയമനവും പ്രൊമോഷനും
ഗണ്മാൻമാരുടെ രക്ഷാപ്രവർത്തനം ; അഞ്ച് പോലീസുകാർ കുറ്റക്കാരെന്ന് എസ്.ഐ.ടി റിപ്പോർട്ട് ; വകുപ്പുതല നടപടിക്കുള്ള ശുപാർശ ഡി.ജി.പിക്ക് കൈമാറും




