തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എന്ന നിലയില്‍ പ്രതിസ്ഥാനത്തുള്ള കെ പി ശങ്കരദാസ് ഉടന്‍ അറസ്റ്റിലാകും. ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റിലേക്ക് നീങ്ങുന്നത്. എ പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരിക്കുന്ന വേളയില്‍ ബോര്‍ഡ് അംഗങ്ങള്‍ ആയിരുന്നു കെ പി ശ ങ്കരദാസും എന്‍ വിജയകുമാറും. അന്നത്തെ ബോര്‍ഡിനെ കേസില്‍ പ്രത്യേക അന്വേഷണസംഘം പ്രതി ചേര്‍ത്തിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിന് സുപ്രീം കോടതിയില്‍ നിന്നുണ്ടായ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതും അറസ്റ്റിന് വഴിയൊരുക്കുന്നുണ്ട്. അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ് ശങ്കരദാസ്.
ഒരംഗമായ എന്‍ വിജയകുമാര്‍ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടു. സിപിഎം പ്രതിനിധിയായിരുന്നു അദ്ദേഹം. ആ കാലത്തിലെ മറ്റൊരു അംഗമാണ് കെ പി ശങ്കര ദാസ്.സിപിഐയുടെ പ്രതിനിധിയായാണ് അദ്ദേഹം ദേവസ്വം ബോര്‍ഡില്‍ എത്തിയത്. ശങ്കരദാസിന് പ്രത്യേക അന്വേഷണസംഘം ഇന്ന് തന്നെ നോട്ടീസ് നല്‍കുമെന്നാണ് സൂചന.ചോദ്യം ചെയ്യലിന് വിധേയമാക്കിയതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിജയകുമാറിനെയും ശങ്കര്ര ദാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ശങ്കര്രദാസ് ഹാജരാകുന്ന ദിവസം വിജയകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കുന്നതിനായി ഏതുതരത്തിലും മുന്നോട്ടു പോകുന്നതിനും പ്രത്യേക അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ മൗനാനുവാദം നല്‍കിയിട്ടുണ്ട്.എത്ര ഉന്നതരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം എന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശങ്കരദാസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് പരിഗണിക്കവെ, ‘നിങ്ങള്‍ ദൈവത്തെ പോലും വെറുതെവിട്ടില്ല’ എന്ന അതിരൂക്ഷമായ പരാമര്‍ശമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ തീരുമാനങ്ങള്‍ രേഖപ്പെടുത്തിയ മിനിറ്റ്സില്‍ ശങ്കരദാസ് ഒപ്പിട്ടിരുന്നു എന്ന കാര്യം കോടതി പ്രത്യേകം എടുത്തുപറഞ്ഞു. ഇത്തരം തീരുമാനങ്ങളില്‍ നേരിട്ട് പങ്കാളിയായ ഒരാള്‍ക്ക് ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ബോര്‍ഡ് അംഗങ്ങള്‍ക്ക് ക്രിമിനല്‍ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമര്‍ശം നീക്കം ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി പരാമര്‍ശങ്ങളില്‍ ഇളവ് വേണമെന്നുണ്ടെങ്കില്‍ ശങ്കരദാസിന് വീണ്ടും കേരള ഹൈക്കോടതിയെ തന്നെ സമീപിക്കാവുന്നതാണെന്ന് കോടതി നിര്‍ദ്ദേശിച്ചു.
തന്റെ പ്രായാധിക്യവും ശാരീരികമായ അവശതകളും കണക്കിലെടുത്ത് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍ ഇളവ് വേണമെന്നായിരുന്നു ശങ്കരദാസിന്റെ പ്രധാന ആവശ്യം. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചുവെങ്കിലും സുപ്രീം കോടതി ഈ വാദങ്ങളെല്ലാം തള്ളുകയായിരുന്നു. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേരള ഹൈക്കോടതി നേരത്തെ ആറാഴ്ചത്തെ സമയം കൂടി അനുവദിച്ചിരുന്നു.
ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ശങ്കരദാസിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നു എന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ കടുത്ത നിലപാട് വരുന്നത്. സുപ്രീം കോടതിയില്‍ നിന്ന് സംരക്ഷണം ലഭിക്കാതെ വന്നതോടെ ശങ്കരദാസിനെതിരെയുള്ള അന്വേഷണം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കേണ്ട സാഹചര്യമുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഹാപ്പിലാൻഡ് റൈഡ് അപകടം: ആർ ഡി ഒ തല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്




