ആധാർ ഉള്ളവർ ശ്രദ്ധിക്കുക! ആധാർ തിരുത്തലുകളിൽ നിയന്ത്രണം , പേരും ജനനത്തീയതിയും ഇനി തോന്നിയ പോലെ മാറ്റാനാവില്ല; പുതിയ നിയമത്തിൽ എന്തെല്ലാമെന്നറിയാം

ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനും തിരുത്തുന്നതിനും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

 ഒരാൾക്ക് തന്റെ ജീവിതകാലയളവിൽ ഇനി രണ്ട് തവണ മാത്രമേ ആധാർ കാർഡിലെ പേര് തിരുത്താൻ സാധിക്കുകയുള്ളൂ.  ജനനത്തീയതിയിൽ തെറ്റുകളുണ്ടെങ്കിൽ അത് തിരുത്താൻ ഒരു തവണ മാത്രമാണ് അവസരം ലഭിക്കുക. ലിംഗഭേദം രേഖപ്പെടുത്തിയതിൽ മാറ്റം വരുത്തണമെങ്കിൽ അതും ജീവിതത്തിൽ ഒരു തവണ മാത്രമേ അനുവദിക്കൂ.

വിലാസം അപ്‌ഡേറ്റ് ചെയ്യുന്ന കാര്യത്തിൽ നിലവിൽ നിയന്ത്രണങ്ങളില്ല. താമസസ്ഥലം മാറുന്നതിനനുസരിച്ച് എത്ര തവണ വേണമെങ്കിലും വിലാസം പുതുക്കാവുന്നതാണ്.  നിശ്ചയിച്ചിട്ടുള്ള പരിധി കഴിഞ്ഞും തിരുത്തലുകൾ വരുത്തണമെങ്കിൽ പ്രത്യേക സാഹചര്യങ്ങളിൽ യു.ഐ.ഡി.എ.ഐയുടെ റീജിയണൽ ഓഫീസുകളെ നേരിട്ട് സമീപിച്ച് അനുമതി വാങ്ങേണ്ടി വരും. അതുകൊണ്ട് തന്നെ ഓരോ തവണ വിവരങ്ങൾ പുതുക്കുമ്പോഴും കൃത്യമായ രേഖകൾ ഹാജരാക്കി പിഴവുകളില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.