കൊച്ചി: ഭൂട്ടാന് കാര്‍ കള്ളക്കടത്ത് അന്വേഷണത്തില്‍ വിദേശ നിര്‍മ്മിത കാറുകളേക്കാള്‍ ഉപരിയായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പ്രീമിയം കാറുകള്‍ ലക്ഷ്യമിട്ടുള്ള ‘റിവേഴ്സ് സ്മഗ്ലിങ്’ എന്ന തട്ടിപ്പ് രീതി പുറത്ത്. ഇന്ത്യയില്‍ നിന്നുള്ള വാഹന കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ മുതലെടുത്ത് കോടികളുടെ നികുതി വെട്ടിപ്പാണ് സംഘടിത റാക്കറ്റുകള്‍ നടത്തുന്നത്.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പ്രീമിയം കാറുകള്‍ നിയമാനുസൃതമായി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. വാഹനം കയറ്റുമതി ചെയ്യുമ്പോള്‍ ജിഎസ്ടി, താരിഫ് ഇനങ്ങളില്‍ 28 മുതല്‍ 35 ശതമാനം വരെ നികുതി ഇളവ് സര്‍ക്കാരില്‍ നിന്ന് ലഭിക്കും. ഉദാഹരണത്തിന്, 20 ലക്ഷം രൂപ വിലവരുന്ന ഒരു കാര്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ 6 മുതല്‍ 7 ലക്ഷം രൂപ വരെയാണ് നികുതി ഇളവായി റാക്കറ്റിന് ലഭിക്കുന്നത്.
വിദേശത്ത് വില്‍ക്കുന്ന ഇത്തരം കാറുകള്‍ നാലോ അഞ്ചോ വര്‍ഷത്തിന് ശേഷം കുറഞ്ഞ വിലയ്ക്ക് ഉടമകളില്‍ നിന്ന് റാക്കറ്റ് തിരികെ വാങ്ങും. തുടര്‍ന്ന് ഇവ പൊളിച്ച് ‘സ്ക്രാപ്പ്’ എന്ന പേരില്‍ കള്ളക്കടത്തായി വീണ്ടും ഇന്ത്യയിലേക്ക് എത്തിക്കും. ഇങ്ങനെ തിരിച്ചെത്തിക്കുന്ന ഭാഗങ്ങള്‍ റീ-അസംബിള്‍ ചെയ്ത് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ വന്‍ വിലയ്ക്ക് വില്‍ക്കുന്നതാണ് ഇവരുടെ രീതി.
തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ കാറുകളുടെ എന്ജിന് നമ്പറും ഷാസി നമ്പറും മാറ്റും. കൊച്ചി-ജെയ്ഗാവ് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റുകള്‍ നടത്തിയ ഓപ്പറേഷന് ‘നുമ്ഖോറില്‍’ പിടിച്ചെടുത്ത വാഹനങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ പൊരുത്തക്കേട് കണ്ടെത്തിയത്. നിര്‍മ്മാണ കമ്പനികളുടെ രേഖയിലുള്ള എന്ജിന് നമ്പറും ഷാസി നമ്പറും പിടിച്ചെടുത്ത വാഹനങ്ങളിലേതുമായി ഒത്തുപോകുന്നില്ല.
കസ്റ്റംസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നടത്തിയ പരിശോധനയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 15,849 വാഹനങ്ങളില്‍ ഇത്തരത്തിലുള്ള ക്രമക്കേട് കണ്ടെത്തി. അസം, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം വാഹനങ്ങള്‍ക്ക് വ്യാജ രജിസ്ട്രേഷന് സംഘടിപ്പിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
അർജുൻ ആയങ്കി കൊച്ചിയിൽ കരുതൽ തടങ്കലിൽ; വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ കോതമംഗലം പോലീസ് പിടികൂടി
അർജുൻ ആയങ്കി കൊച്ചിയിൽ കരുതൽ തടങ്കലിൽ; വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ കോതമംഗലം പോലീസ് പിടികൂടി






