തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ വൈറൽ താരം മൊണാലിസ ഭോസ്ലെയ്ക്കും കാമുകൻ ഫർഹാനും വിവാഹ വേദിയൊരുക്കി കേരളം. ഇന്ന് വൈകീട്ട് ആറുമണിയോടെ അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മധ്യപ്രദേശ് ഇൻഡോർ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർഹാനും തമ്മിലുള്ള പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് ഇവർ കേരളത്തിന്റെ സംരക്ഷണം തേടിയത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തിന് വീട്ടുകാരുടെ ഭാഗത്തുനിന്നും എതിർപ്പുകൾ ഉണ്ടായേക്കാം എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കനത്ത പോലീസ് സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്.
ഫേസ്ബുക്കിലൂടെ പ്രണയത്തിലായ ഇവർ, ഇതരമതസ്ഥർ ആയതിനാൽ വലിയ എതിർപ്പുകളാണ് നേരിട്ടത്. പൂവാറിൽ സിനിമ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് മൊണാലിസയും ഫർഹാനും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടിയത്. സ്വന്തം അച്ഛൻ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും തനിക്ക് ഫർഹാനൊപ്പം ജീവിക്കണമെന്നും മൊണാലിസ പോലീസിനെ അറിയിക്കുകയായിരുന്നു. സുരക്ഷിതമായ ഇടമെന്ന നിലയിലാണ് ഇരുവരും കേരളം തിരഞ്ഞെടുത്തത്.
മുഖ്യനെ പൂക്കി ആക്കിയ ഫിജിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണം
മഹാകുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്നതിനിടെ വൈറലായ മൊണാലിസയ്ക്ക്, പിന്നീട് സിനിമാ അവസരങ്ങളും ലഭിച്ചിരുന്നു. നിയമപരമായി സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള മൊണാലിസയുടെ അവകാശത്തിന് പോലീസ് പിന്തുണ നൽകിയതോടെയാണ് ഈ പ്രണയകഥ വിവാഹത്തിലെത്തിയത്.


യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: സംവിധായകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അറസ്റ്റ് നടപടികൾക്കിടെ ഉയർന്ന രക്തസമ്മർദ്ദവും ശാരീരിക അസ്വസ്ഥതയും





