തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരെ ഇടതുപക്ഷ സൈബർ സംഘങ്ങൾ നടത്തുന്ന ആക്രമണത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ മമ്മൂട്ടിട്ടിക്ക് എതിരെയുള്ള ആക്രമണത്തെ അപലപിച്ചത്.
രാഹുൽ മാ ങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
“ഇന്നലെ മുതൽ മമ്മുക്കക്ക് എതിരെ ഇടത് സൈബർ കീടങ്ങൾ വലിയ തോതിൽ സൈബർ അറ്റാക്ക് നടത്തുകയാണ്.
തന്റെ അഭിനയമികവ് കൊണ്ട് മലയാളികൾക്ക് മാത്രമല്ല മുഴുവൻ ഇന്ത്യക്കാർക്കും മാതൃകയായ മനുഷ്യനാണ്
ശ്രീ മമ്മൂട്ടി. ആ മനുഷ്യനെയാണ്, കൈരളിയുടെ ചെയർമാൻ ആയിട്ട് കൂടി ഇങ്ങനെ വളഞ്ഞിട്ട് ആക്ഷേപിക്കുന്നത് എന്ന് ഓർക്കണം.
ഏത് വിശേഷത്തിനും, ഒരു വിശേഷം ഇല്ലെങ്കിലും വല്യേട്ടൻ സിനിമ ഇടുന്ന ചാനലിന്റെ പാർട്ടിക്കാരാണ് മമ്മൂക്കയുടെ അഭിനയത്തിനെ വരെ ആക്ഷേപിക്കുന്നത്.
എന്താണ് ശ്രീ മമ്മൂട്ടി ചെയ്ത തെറ്റ്?
വയനാട്ടിലെ ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയ മമ്മൂക്ക, കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് ബോധപൂർവം മീഡിയ അറ്റൻഷൻ കിട്ടാൻ വേണ്ടി സിപിഎംന്റെ ജില്ലാ സെക്രട്ടറി വട്ടം ഇട്ട് നടന്നപ്പോൾ, അയാളോട് വളരെ മാന്യമായി പറഞ്ഞത്“ നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ തന്നെ നടക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണ് എന്ന് ആളുകൾ വിചാരിക്കില്ലേ?”.
ഇതിൽ എന്താണ് തെറ്റ്? അയാളോട് കടക്ക് പുറത്ത് എന്ന് ഒന്നും പറഞ്ഞില്ലല്ലോ.
മമ്മുക്ക പറഞ്ഞത് ശരിയല്ലേ? അവരുടെ പാർട്ടി പരിപാടിക്ക് അല്ലല്ലോ അദ്ദേഹം എത്തിയത്. അദ്ദേഹം പറഞ്ഞത് പോലെ ഈ നാട് നല്കിയ സോഷ്യൽ ക്യാപിറ്റൽ കൊണ്ട് സർക്കാർ നിർമ്മിച്ച ടൗണ്ഷിപ് കാണാൻ വന്ന മമ്മൂട്ടിയെ എന്തിനാണ് സിപിഎം ജില്ല സെക്രട്ടറി അയാളുടെ പി ആർന് വേണ്ടി ഉപയോഗിക്കുന്നത്?
ഔചിത്യമില്ലാതെ തള്ളുന്ന ഈ സിപിഎം നേതാവിന്റെ സ്ഥാനത്ത് ഒരു കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നെങ്കിൽ ഇപ്പോൾ ഈ കവിത എഴുതുന്ന സാംസ്കാരിക നായകർ എന്തൊക്കെ ഒച്ചപ്പാട് ഉണ്ടാക്കിയേനെ. ആ പാവത്തിന്റെ കുടുംബത്തെയും പല തലമുറകളെയും വരെ അധിക്ഷേപിച്ചേനെ. ഇത് ഭാഗ്യത്തിന് ഒരു “അയ്മനം സഖാവ്” ആയത് കൊണ്ട് അയാൾ രക്ഷപെട്ടു!!!
ഇമ്മാതിരി കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ് അകറ്റി നിർത്തിയ മമ്മൂട്ടിക്ക് അഭിവാദ്യങ്ങൾ…
ഈ ചളിപ്പ് മാറ്റാൻ വേണമെങ്കിൽ മമ്മൂക്കയെ പോയി കണ്ടു ഒരു വീഡിയോ പോസ്റ്റ് ചെയ്തു നാറ്റം മാറ്റാം.”
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


എം.ബി രാജേഷിന് വിനയായത് സ്വന്തം വീഴ്ച; സ്പീക്കറായ വിവരം ലോക്സഭയെ അറിയിക്കാന് വൈകിയത് 8 മാസം, രണ്ട് വര്ഷം കൈപ്പറ്റിയത് ഇരട്ട ആനുകൂല്യം; പെന്ഷന് വിവാദം രണ്ടു മന്ത്രിമാരെ കുടുക്കുമോ?





