തിരുവനന്തപുരം: “ഇന്ത്യൻ സൈബർ ക്രൈം കോ- ഓർഡിനേഷൻ സെന്റർ” “Indian Cyber Crime Coordination Centre” എന്ന പേരിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വ്യാജ നോട്ടീസുകൾ അയച്ച് ഭീഷണിപ്പെടുത്തിയുള്ള സൈബർ തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി കേരള പോലീസ്.
സാമൂഹ്യ മാധ്യമങ്ങൾ, ഇ-മെയിൽ, വാട്സ്ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഈ തട്ടിപ്പെന്നു കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.
വിദേശ കറൻസി വിനിമയം, കുട്ടികളുടെ ഉൾപ്പെടെയുള്ള അശ്ലീല സൈറ്റുകളിലെ തെരച്ചിൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർ ആളുകൾക്കെതിരെ ആരോപിക്കുന്നത്. അറസ്റ്റ്, കോടതി നടപടികൾ, പോലീസ് കേസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.
ചിലസന്ദർഭങ്ങളിൽ വാട്സാപ്പ് അല്ലെങ്കിൽ ഇ -മെയിൽ വഴി 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് നിർബന്ധിക്കുകയും മറുപടി നൽകാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കാര്യവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഫേസ് ബുക്ക് പേജിൽ പറയുന്നു.
സർക്കാരിന്റെയോ നിയമം നടപ്പാക്കുന്ന ഏജൻസികളുടെയോ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഭീഷണിപ്പെടുത്തുന്ന നോട്ടീസുകളോ ഇ-മെയിൽ അല്ലെങ്കിൽ വാട്സ്ആപ്പ് സന്ദേശങ്ങളോ പണം ആവശ്യപ്പെടുകയോ ചെയ്യില്ല. അപരിചിതർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾ പങ്കിടുകയോ ചെയ്യാതിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ ബന്ധപ്പെടണം. തട്ടിപ്പിനിരയായാൽ ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളിൽ വിവരം അറിയിക്കുന്നത് പണം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന് പോലീസ് ഓർമ്മിപ്പിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഹെല്‍മറ്റില്ലാത്ത പാച്ചില്‍ ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ വെട്ടുകത്തിയുമായി ഗുണ്ടാ അഴിഞ്ഞാട്ടം; സ്ത്രീകളെ അസഭ്യം പറഞ്ഞു, കൊലവിളി





