തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് അധികാരത്തിലെത്തിയാൽ 5 ഉറപ്പുകൾ നൽകി രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ കാസർകോട് നിന്ന് ആരംഭിച്ച ‘പുതുയുഗയാത്ര’ യുടെ സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം ഗാന്ധി പാർക്ക് മൈതാനിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി.
ക്ഷേമപെൻഷൻ പ്രതിമാസം 3000 രൂപയാക്കും എന്നുള്ളതാണ് ഉറപ്പുകളിൽ പ്രധാനം. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപയുടെ പലിശരഹിത വായ്പ, മുതിർന്ന പൗരർക്ക് പ്രത്യേക വകുപ്പ്, വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ എന്നിവയാണ് മറ്റ് ഉറപ്പുകൾ.
തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ രാഹുൽ ഗാന്ധി യുഡിഎഫ് പ്രവർത്തകരെ ആഹ്വാനം ചെയ്തു. കേരളം യുഡിഎഫ് ഭരിക്കണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. മുസ്ലിംലീഗ് നേതാവ് അബ്ദുൽ സമദ് സമദാനിയാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.
സേവ് ബോക്സ് ആപ്പ് തട്ടിപ്പില്‍ ഇഡിയുടെ ചോദ്യമുനയില്‍ നടന് ജയസൂര്യ ; ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യല്‍
കഴിഞ്ഞ ഫെബ്രുവരി ആറിനാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള പുതുയുഗ യാത്ര കാസർഗോഡ് നിന്നാരംഭിച്ചത്.
23 ദിവസം നീണ്ടുനിന്ന യാത്രയിൽ 120 പൊതുയോഗങ്ങളാണ് ഉണ്ടായിരുന്നത്.


ബി.ഡി.ജെ.എസ്. യു.ഡി.എഫിലേക്കോ? ബി.ജെ.പി.യില്‍ നിന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവ്? മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി തുഷാര്‍ വെള്ളാപ്പള്ളി





