തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യവിഷയത്തിൽ തുറന്ന പൊരിനിറങ്ങി തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതി. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ വീഴ്ച്ചയിൽ 5 ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം. സ്ഥലം മാറ്റപ്പെട്ട അഞ്ചുപേരും സിപിഎം സംഘടനയിലെ അംഗങ്ങളാണ്.
ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന മണക്കാട്, ജഗതി ഹെൽത്ത് സര്‍ക്കിള്‍ ഓഫീസുകളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെയാണ് കൂട്ട നടപടിയുണ്ടായിട്ടുള്ളത്. മണക്കാട് സര്‍ക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്ടർ രാഖി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആതിര, പ്രദീപ്, ജഗതി സര്‍ക്കിള്‍ ഓഫീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിസ്മി റാണി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആശ ദിവാകര്‍ എന്നിവർക്കാണ് സ്ഥലംമാറ്റം. മറ്റ് ഓഫീസുകളിലേക്കാണ് ഇവരെ മാറ്റിയിട്ടുള്ളത്. മാലിന്യം നീക്കം തടസ്സപ്പെട്ട പ്രദേശത്തെ ചുമതല ഈ ഉദ്യോഗസ്ഥര്‍ക്ക് ആയിരുന്നു.
മാലിന്യം നീക്കം ചെയ്യുന്നതിൽ ഉണ്ടായ വീഴ്ചയല്ല സ്ഥലംമാറ്റത്തിന് കാരണമെന്നും ഭരണപരമായ സൗകര്യങ്ങൾ കണക്കിലെടുത്താണ് മാറ്റം വരുത്തിയിട്ടുള്ളതെന്നും മേയർ വി വി രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മാലിന്യ നീക്കത്തിലെ വീഴ്ചതന്നെയാണ് സ്ഥലംമാറ്റത്തിന് കാരണമെന്നാണ് കരുതുന്നത്.
പൊങ്കാലദിനത്തിലെ മാലിന്യനീക്കത്തിലുണ്ടായ ചില വീഴ്ച്ചകൾ സിപിഎം വലിയ പ്രചരണ വിഷയമാക്കിയിരുന്നു. നഗരസഭ മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ ഗവൺമെന്റ് ഇടപെടുമെന്ന് മന്ത്രി വി. ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു.
നഗരത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഡിവൈഎഫ്ഐ മുന്നിട്ടിറങ്ങുമെന്ന് ഡി വൈ എഫ് ഐ നേതാക്കളുടെ പ്രഖ്യാപനവും ഉണ്ടായി. മാലിന്യ വിഷയം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പ്രധാന വിഷയമാക്കപ്പെടുമെന്ന തിരിച്ചറിവാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി രംഗത്തിറങ്ങാൻ ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിയെ നിർബന്ധിതരാക്കിയത്.
അതിനിടെ ആറ്റുകാൽ ക്ഷേത്രവളപ്പിൽ ഉണ്ടായിരുന്ന മാലിന്യങ്ങൾ നഗരസഭ പൂർണമായും നീക്കം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ മാലിന്യ നീക്കത്തിന് നഗരസഭയുടെ സഹായം തേടിയതിനെ തുടർന്നായിരുന്നു നഗരസഭയുടെ ഇടപെടൽ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിദ്യാര്‍ത്ഥികള്‍ക്ക് 5 ലക്ഷം രൂപ വരെ സമ്മാനമായി നേടാം! മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് ജനുവരി 12 മുതല്‍





