പരസ്യവിചാരണയ്ക്ക് മറ്റൊരു ഇര കൂടി; അഭിഭാഷകയുടെ പരാതിക്ക് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യവിചാരണയ്ക്ക് ഒരു രക്തസാക്ഷികൂടി. വനിതാ അഭിഭാഷകയെ ബസ്സിൽ ലൈംഗികമായി ശല്യം ചെയ്തെന്ന പരാതിയിലെ പ്രതി തിരുവനന്തപുരം ബാലരാമപുരം സ്വദേശി വിമൽ കുമാർ ആത്മഹത്യ ചെയ്ത നിലയിൽ.

കഴിഞ്ഞ 11ന് ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ വിമൽകുമാർ ലൈംഗികമായി ശല്യം ചെയ്തെന്നായിരുന്നു വനിതാ അഭിഭാഷകയുടെ പരാതി. ദൃശ്യങ്ങൾ സഹിതം  അഭിഭാഷക പരാതി നൽകിയതിനെതുടർന്നു തിരുവനന്തപുരം മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

വിമൽ കുമാറിനെ പോലീസ് അന്വേഷിച്ചു വരവേയാണ് ഇന്ന് രാവിലെ വർക്കലയിലെ ഒരു ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. ഇന്നലെ ലോഡ്ജിൽ മുറിയെടുത്ത ഇയാൾ ഏറെ നേരമായിട്ടും പുറത്തു വരാത്തതിനെ തുടർന്ന് ലോഡ്ജ് അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി മുറി തുറന്നപ്പോഴാണ് കട്ടിലിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദ്ദേഹം കാണപ്പെട്ടത്.

സാമൂഹ്യ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു വിമൽകുമാറെന്നു ബന്ധുക്കൾ പറയുന്നു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.

സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യ വിചാരണയെത്തുടർന്ന് അടുത്തിടെ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ ആളാണ് വിമൽകുമാർ. നേരത്തെ കോഴിക്കോട് ദീപക് എന്ന യുവാവ് ഇതേ കാരണത്താൽ ആത്മഹത്യ ചെയ്തിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.