കണ്ണൂര്‍: കേരള രാഷ്ട്രീയത്തിലെ ‘കരുത്തുറ്റ പെണ്‍കരുത്ത്’ കെ.കെ. ശൈലജയെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷയോ? റെക്കോര്‍ഡ് ഭൂരിപക്ഷം നല്കിയ മട്ടന്നൂരിന്റെ മണ്ണില്‍ നിന്നും ടീച്ചറെ മാറ്റി, യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ പേരാവൂരിലേക്ക് അയക്കാന്‍ സി.പി.എം നീക്കം സജീവം. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബി നേരിട്ട് ഇടപെട്ടതോടെ, ‘പാര്‍ട്ടിയാണ് വലുത്’ എന്ന നിലപാടിലേക്ക് ശൈലജ ടീച്ചര്‍ മാറുന്നതായാണ് സൂചന. തുടഭരണം അനിവാര്യമായ സാഹചര്യത്തില്‍ ടീച്ചറുടെ ജനപ്രീതി പേരാവൂര്‍ പിടിച്ചെടുക്കാന്‍ ഉപയോഗിക്കണമെന്ന ‘രാഷ്ട്രീയ ബുദ്ധി’യാണ് പാര്‍ട്ടി പുറത്തെടുക്കുന്നത്.
മത്സരിക്കാനില്ലെന്ന സൂചനകള്‍ ടീച്ചര്‍ നല്‍കിയെങ്കിലും സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ ഇടപെടല്‍ നിര്‍ണ്ണായകമായി. ‘വ്യക്തിയല്ല, പാര്‍ട്ടിയാണ് പ്രധാനം’ എന്ന ഉത്ബോധനത്തിന് മുന്നില്‍ ടീച്ചര്‍ക്ക് മറുവാക്കില്ല. പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സുരക്ഷിത താവളങ്ങളില്‍ തുടരുമ്പോള്‍, ടീച്ചറെ മാത്രം പ്രതിസന്ധിയിലാക്കുന്നത് ‘ഒതുക്കല്‍’ തന്ത്രമാണെന്ന സംസാരം അണികള്‍ക്കിടയിലുണ്ട്. എങ്കിലും, അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍ പേരാവൂരിലെ വെല്ലുവിളി ടീച്ചര്‍ ഏറ്റെടുത്തേക്കും.
കഴിഞ്ഞ തവണത്തെ റെക്കോര്‍ഡ് ഭൂരിപക്ഷം ഇത്തവണ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന് വഴിയൊരുക്കാനാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം. അഞ്ച് തവണ മത്സരിച്ചു എന്ന സാങ്കേതികത്വം പറഞ്ഞാണ് ശൈലജയെ മട്ടന്നൂരില്‍ നിന്ന് മാറ്റുന്നത്. എന്നാല്‍, സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരില്‍ മത്സരിക്കുന്നത് ടീച്ചറെ സംബന്ധിച്ച് വലിയ റിസ്ക്കാണ്. വടകരയിലെ പരാജയത്തിന് പിന്നാലെ പേരാവൂരിലും കാലിടറിയാല്‍ അത് ടീച്ചറുടെ രാഷ്ട്രീയ ഭാവിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ടീച്ചറെ പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ ഉണ്ടാകുന്ന ജനരോഷം ഭയന്നാണ് പേരാവൂര്‍ എന്ന ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ‘അവസരം നല്കി’ എന്ന് വരുത്തിത്തീര്‍ക്കുമ്പോള്‍ തന്നെ, ജയസാധ്യത കുറഞ്ഞ മണ്ഡലത്തില്‍ ടീച്ചറെ തളച്ചിടുന്നത് മുഖ്യമന്ത്രിയുടെ കൃത്യമായ പ്ലാനിംഗാണെന്ന ആക്ഷേപം ശക്തമാണ്. തലശ്ശേരിയില്‍ ഷംസീറിന് പകരം കാരായി രാജനും, തളിപ്പറമ്പില്‍ പി.കെ. ശ്യാമളയും എത്തുമ്പോള്‍ പി. ജയരാജനും തോമസ് ഐസക്കും ഇത്തവണയും പുറത്താണ്. സംസ്ഥാന സമിതി യോഗത്തില്‍ ശൈലജ ടീച്ചര്‍ സ്വീകരിക്കുന്ന നിലപാട് 2026-ലെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ വിധി നിര്‍ണ്ണയിക്കും.
കഴിഞ്ഞ തവണ ടീച്ചറെ നായികയാക്കിയ മട്ടന്നൂര്‍ ഇത്തവണ ഡി.വൈ.എഫ്.ഐ നായകന് വി.കെ. സനോജിന് നല്‍കാനാണ് സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ തീരുമാനം. അഞ്ച് വട്ടം മത്സരിച്ചെന്ന സാങ്കേതിക നൂലാമാലകള്‍ ടീച്ചര്‍ക്ക് മാത്രം ബാധകമാക്കുമ്പോള്‍, സുരക്ഷിത സീറ്റുകളില്‍ അടയിരിക്കുന്ന വമ്പന്മാര്ക്ക് പരിക്കേല്‍ക്കുന്നില്ല. സംസ്ഥാന സമിതിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഭയന്നാണ് എം.എ. ബേബിയെ വിട്ട് ടീച്ചറെ അനുനയിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരുടെ നീക്കങ്ങളില്‍ ടീച്ചര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. തന്റെ അതൃപ്തി സംസ്ഥാന സെക്രട്ടേറിയറ്റില്‍ അറിയിച്ചെങ്കിലും, പാര്‍ട്ടിയേക്കാള്‍ വലുതല്ല താനെന്ന നിലപാടിലേക്ക് ടീച്ചറെ എത്തിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.
കാരായി രാജനും പി.കെ. ശ്യാമളയും പട്ടികയില്‍ ഇടംപിടിക്കുമ്പോഴും പി. ജയരാജനും തോമസ് ഐസക്കിനും ഇത്തവണയും പടിക്ക് പുറത്താണ് സ്ഥാനം. ഇതിനിടയിലാണ് ജനപ്രിയയായ ശൈലജ ടീച്ചറെ അപ്രസക്തമായ മണ്ഡലത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഒറ്റപ്പാലത്ത് പി.കെ. ശശി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും; സ്വതന്ത്ര നിലപാടിൽ മാറ്റം; യുഡിഎഫ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പ് പോരാട്ടം





