തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മി ഷൻ അംഗങ്ങളായി ഉന്നത യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കാവൂ എന്ന് ഗവർണ്ണർക്ക് നിവേദനം.സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ ആണ് നിവേദനം നൽകിയിരിക്കുന്നത്.
ഗവർണറെക്കാൾ ശമ്പളം പറ്റുന്ന പി എസ് സി അംഗങ്ങളായി ഉന്നത യോഗ്യതകളുള്ളവരെ മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്നും സർവ്വകലാശാല വിസിമാരെ നിയമിക്കുന്നതിൽ ഗവർണർ സ്വീകരിച്ചതിന് സമാനമായ നിലപാട് പി എസ് സിയിലെ സർവീസ് – നോൺ സർവീസ് അംഗങ്ങളുടെ നിയമനത്തിൽ സ്വീകരിക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പി എസ് സിയുടെ വിശ്വാസ്യതയും നിലവാരവും സംരക്ഷിക്കുവാൻ ഇത് സഹായകമാകും. ഭരണപക്ഷത്തെ ഘടകകക്ഷികളിലെ രണ്ട് രാഷ്ട്രീയ നേതാക്കളെ പി എസ് സി അംഗങ്ങളായി നിയമിക്കുവാൻ മന്ത്രിസഭാ ശി പാർശ ചെയ്തതിന് പിന്നാലെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നിവേദനം.
സി.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ഒരു മുൻ മന്ത്രിയുടെ പി എ യുമായിരുന്ന
അജയകുമാറിനെയും കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി കായംകുളം സ്വദേശി
ഐ. ശിഹാബുദ്ദിനെയുമാണ് പി എസ് സി അംഗങ്ങളായി സർക്കാർ ശിപാർശ ചെയ്തിട്ടുള്ളത്.
സർക്കാറിന്റെ ശിപാർശ ഗവർണറുടെ അംഗീകാരത്തിനായി ലോക് ഭവനിൽ എത്തിയിട്ടുണ്ട്.
അജയകുമാർ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരനും ശിഹാബുദ്ദീൻ ഒരു പ്രവാസിയുമാണ്. മികച്ച ഉന്നത വിദ്യാഭ്യാസമോ അക്കാദമിക – ഭരണ തലത്തിൽ മെച്ചപ്പെട്ട മുൻ പരിചയമോ നേടിയിട്ടില്ലാത്തവരെ അംഗങ്ങളായി നിയമിക്കുന്നത് പി എസ് സി യുടെനിലവാരവും ഉദ്യോഗർഥി കൾക്കുള്ള വിശ്വാസ്യതയും തകർക്കാൻ മാത്രമേ സഹായകമാവുകയുള്ളൂവെന്നും നിവേദനത്തിൽ പറയുന്നു.
മൂന്നര ലക്ഷം രൂപ ഗവർണർ പ്രതിമാസ ശമ്പളമായി കൈപ്പറ്റുമ്പോൾ പിഎസ് സി അംഗത്തിന്റെ പുതുക്കിയ ശമ്പളം 3.80 ലക്ഷം രൂപയാണ്. ഇതിനു പുറമെയാണ് ടി എയും ഡിഎയും. വിവാദ പിഎച്ച്.ഡി. നേടിയവരും ഭരണകക്ഷി നേതാക്കളുടെ ജീവചരിത്രം രചിച്ചവരും ഇതിനകം പി എസ് സി അംഗങ്ങളായി കടന്നു കൂടിയിട്ടുണ്ട്. കെ എ എസ്, കോളേജ് അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനീയർമാർ തുടങ്ങിയ ഉന്നത തസ്തികളിലേയ്ക്ക് ഇൻറർവ്യൂ നടത്തി റാങ്ക് പട്ടിക തയ്യാറാക്കുന്ന പിഎസ്‌സി അംഗങ്ങൾ മികച്ച ഉന്നത വിദ്യാഭ്യാസം ആർജ്ജിച്ചവരും കാര്യപ്രാപ്തിയുള്ളവരുമായിരിക്കണം. പി എസ് സിയുടെ വിശ്വാസ്യതയും നിലവാരവും സംരക്ഷിക്കുവാൻ ബാധ്യതപ്പെട്ട ഗവർണർ ഇപ്പോൾ സർക്കാർ ശിപാർശ ചെയ്തിരിക്കുന്നവരുടെ അക്കാദമിക – ഭരണ നൈപുണ്യം പൂർണ്ണമായും ബോധ്യപ്പെടാതെ ശിപാർശ അംഗീകരിക്കരുതെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കരമന-കളിയിക്കാവിള റോഡിലെ ബ്ലാക്ക് സ്പോട്ടുകളിൽ ഉടൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മിഷൻ





