തിരുവനന്തപുരം: കേരളാ പോലീസ് ചരിത്രത്തിലെ ഏറ്റവും വലിയ ആത്മവിശ്വാസ തകര്‍ച്ചയിലൂടെ കടന്നുപോകുന്നു. സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ അതിരുവിടുന്നതോടെ പോലീസുകാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം സംജാതമായിരിക്കുകയാണ്. കിളിമാനൂര്‍, വെള്ളറട, മാള്‍ ഓഫ് ട്രാവന്‍കൂര്‍ എന്നിവിടങ്ങളില്‍ പോലീസുകാര്‍ക്ക് നേരെയുണ്ടായ ക്രൂരമായ അക്രമങ്ങള്‍ സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍, മുകളില്‍ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം പ്രതികരിക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ നിശബ്ദരാകുകയാണ്.
തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ സഹോദരിക്കൊപ്പമെത്തിയ സി.പി.ഒ. മിഥുന് റോയിയെ എസ്.എഫ്.ഐ. സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചപ്പോള്‍, പരാതി നല്കിയ മിഥുനെതിരെ തന്നെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഒതുക്കാനാണ് പോലീസ് ശ്രമിച്ചത്. ഇതിന് പിന്നാലെ വെള്ളറടയില്‍ ഗതാഗത നിയന്ത്രണം ആവശ്യപ്പെട്ട എസ്.ഐ.യെയും സി.പി.ഒ.യെയും സി.പി.എം. ലോക്കല്‍ സെക്രട്ടറി ക്രൂരമായി മര്‍ദ്ദിച്ച് ആശുപത്രിയിലാക്കി. കിളിമാനൂരില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ എസ്.എച്ച്.ഒ.യുടെ ജീപ്പ് തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത് സി.പി.എം. ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ്.
ഭരണകക്ഷി പ്രവര്‍ത്തകര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ സി.പി.എം. നേതൃത്വത്തിന്റെ നോട്ടപ്പുള്ളികളാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പോലീസുകാര്‍ മോശമായി പെരുമാറി എന്നാരോപിച്ച് അക്രമത്തെ ന്യായീകരിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. പരാതികള്‍ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിന് പകരം നടുറോഡില്‍ നിയമം കൈയിലെടുക്കുന്ന ഭരണകക്ഷി ഗുണ്ടാരാജിന് മുന്നില്‍ പോലീസ് നിസ്സഹായരാകുന്നു. അടിയേറ്റും ചവിട്ടേറ്റും വീഴുന്ന പോലീസുകാരോട് സഹതാപം പ്രകടിപ്പിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
തങ്ങളെ മര്‍ദ്ദിക്കുന്നവര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തുന്നതും, മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതും സേനയുടെ മനോവീര്യം തകര്‍ത്തിട്ടുണ്ട്. പോലീസിന്റെ യൂണിഫോമിന് പോലും വിലയില്ലാത്ത തരത്തില്‍ സി.പി.എം. ഹുങ്ക് തുടരുമ്പോള്‍, ഇതിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ പോലീസ് സംഘടനകളും ഭയപ്പെടുകയാണ്. ഭരണത്തണലില്‍ പോലീസ് ജീപ്പ് തടയുന്നതും ഉദ്യോഗസ്ഥരെ വിരട്ടുന്നതും ഇനിയും തുടര്‍ന്നാല്‍ സേനയ്ക്കുള്ളിലെ പൊട്ടിത്തെറി വിദൂരമല്ല.
കിളിമാനൂര്‍ നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ് എസ്.എച്ച്.ഒയെ സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പോലീസുകാരെ പരസ്യമായി അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് സംഘടന വ്യക്തമാക്കി. ‘വഴിയെ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല പോലീസ്’ എന്ന് തുറന്നടിച്ച പോലീസുകാര്‍, കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി നോട്ടീസ് നല്കാന് എത്തിയ ഉദ്യോഗസ്ഥരോട് അസഭ്യം പറയുകയും പേക്കൂത്ത് നടത്തുകയും ചെയ്തത് ഖേദകരമാണ്. പ്രബുദ്ധ കേരളത്തിന് നിരക്കാത്ത പദപ്രയോഗങ്ങള്‍ നടത്തുന്നവര്‍ പൊതുപ്രവര്‍ത്തകര്‍ എന്ന പേരിന് അര്‍ഹരാണോ എന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ എന്നും അസോസിയേഷന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കേരളാ പോലീസ് ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും സംഘടന പരിഹസിച്ചു.
അസോസിയേഷന് ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍:
അടിയന്തര അറസ്റ്റ്: എസ്.എച്ച്.ഒയെ തടയുകയും അസഭ്യം പറയുകയും ചെയ്ത എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക.
സുരക്ഷാ ഉറപ്പ്: രാഷ്ട്രീയ സമ്മര്‍ദ്ദമില്ലാതെ ജോലി ചെയ്യാന്‍ പോലീസുകാര്‍ക്ക് സാഹചര്യം ഒരുക്കുക.
നിയമനടപടി: പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ള അക്രമങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുക.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കാമുകന്റെ വിരലടയാളം ഉണ്ടെങ്കിൽ മാത്രം തുറക്കുന്ന ബ്രാ! യുവാവിന്റെ പുതിയ കണ്ടുപിടിത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍





