തിരുവനന്തപുരം: കേരളത്തെ നടുക്കി വീണ്ടുമൊരു ഡാറ്റാ കള്ളക്കളി! കോവിഡ് കാലത്തെ സ്പ്രിംഗ്ലര്‍ മോഡലില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വ്യക്തിഗത വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ചോര്‍ത്തിയെന്ന അതീവ ഗുരുതരമായ വെളിപ്പെടുത്തലുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥരുടെ സര്‍വ്വ വിവരങ്ങളും പിആര്‍ഡിക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ശ്രീറാം സാംബശിവറാവു അയച്ച രഹസ്യക്കത്ത് പുറത്തുവിട്ടാണ് ചെന്നിത്തല സര്‍ക്കാരിനെ വെട്ടിലാക്കിയത്.
മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇത്തരം ഒരു കത്ത് പോകില്ലെന്നും പിണറായി വിജയന് നേരിട്ടാണ് ഈ വിവരച്ചോര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതെന്നും ചെന്നിത്തല തുറന്നടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഈ വമ്പന്‍ ‘ഡാറ്റാ ബ്രീച്ചില്‍’ മുഖ്യമന്ത്രിയുടെ മറുപടി എന്താകുമെന്നാണ് ഇനി അറിയേണ്ടത്.
2025 ഡിസംബര്‍ 31-ന് അയച്ച കത്തില്‍ കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലെ വിവരങ്ങള്‍ എക്സല്‍ ഫോര്‍മാറ്റില്‍ കൈമാറാനാണ് ചീഫ് മിഷന് ഡയറക്ടര്‍ക്ക് നല്കിയ നിര്‍ദ്ദേശം. പേര്, പ്രായം, ഫോണ്‍ നമ്പര്‍, വാര്‍ഡ്, തദ്ദേശ സ്ഥാപനം തുടങ്ങി ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഫെബ്രുവരി 12-നകം പിആര്‍ഡി സ്പെഷ്യല്‍ സെക്രട്ടറിക്ക് കൈമാറാനായിരുന്നു ഉത്തരവ്. ഇതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് വ്യക്തമാണ്. ജീവനക്കാരുടെ വിവരങ്ങള്‍ എങ്ങനെ ലഭിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചിട്ടും സത്യം മൂടിവെക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, ഈ കത്ത് പുറത്തുവന്നതോടെ പൂര്‍ണ്ണമായും പ്രതിരോധത്തിലായിരിക്കുകയാണ്.
സ്പ്രിംഗ്ലര്‍ അഴിമതിയില്‍ അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറായിരുന്നു വില്ലനെങ്കില്‍, ഇന്ന് മറ്റൊരു ‘ശിവശങ്കര്‍’ അവതാരമായി ചീഫ് സെക്രട്ടറി ഡാറ്റാ ചോര്‍ച്ചയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അന്ന് ശിവശങ്കറിന് സംഭവിച്ചത് ഇന്ന് ന്യായീകരിക്കാന്‍ വരുന്നവര്‍ക്കും സംഭവിക്കുമെന്ന് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.
ജീവനക്കാരുടെ സ്വകാര്യത ലംഘിച്ച മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്നും ഇവര്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹരല്ലെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാരിനെ ഉലയ്ക്കുന്ന ഈ പുതിയ ‘ഡാറ്റാ ബോംബ്’ നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ചേച്ചിയെ ചേർത്തുപിടിച്ച് എം.ജി; അകൽച്ചയുടെ പ്രചരണങ്ങൾക്ക് വിരാമം, മേടയിൽ വീട്ടിൽ വീണ്ടും സംഗീത താളലയം





