കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിയില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ കത്ത് നിര്‍ണ്ണായക തെളിവായി മാറി. 2017-ല്‍ പോലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് സെന്‍കുമാര്‍ അന്വേഷണ സംഘത്തിന് നല്കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് പ്രോസിക്യൂഷന് തിരിച്ചടിയായതെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. ‘സംശയം ഒരിക്കലും തെളിവുകള്‍ക്ക് പകരമാവില്ല’ എന്ന് സെന്‍കുമാര്‍ കത്തിലൂടെ ഓര്‍മ്മിപ്പിച്ചിരുന്നുവെങ്കിലും, അന്വേഷണ സംഘം ഇത് അവഗണിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന ഐജി ദിനേന്ദ്ര കശ്യപിനെ പല സുപ്രധാന നീക്കങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തിയെന്നും, അദ്ദേഹത്തിന്റെ മേല്‍നോട്ടം ഇല്ലാതെയാണ് ദിലീപിനെതിരെയുള്ള അന്വേഷണം മുന്നോട്ട് പോയതെന്നും കോടതി നിരീക്ഷിച്ചു. ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ എസ്ഐടി തലവന്‍ ഇല്ലാതിരുന്നത് എന്തുകൊണ്ടെന്ന പ്രോസിക്യൂഷന് മറുപടി തൃപ്തികരമല്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നടപടികള്‍ പാടുള്ളൂവെന്ന സെന്‍കുമാറിന്റെ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടത് കേസിന്റെ വിശ്വസനീയതയെ ബാധിച്ചു. കശ്യപിനെ ഉള്‍പ്പെടുത്തിയുള്ള ചോദ്യം ചെയ്യലാണ് സെന്‍കുമാര്‍ ആഗ്രഹിച്ചതും നിര്‍ദ്ദേശിച്ചതും. പക്ഷേ അതുണ്ടായില്ല.
ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മിലുള്ള ഗൂഢാലോചന സ്ഥാപിക്കാന്‍ ആവശ്യമായ ഒരു സാമ്പത്തിക ഇടപാടും കണ്ടെത്താന്‍ പോലീസിനായില്ലെന്നും, കേവലം സംശയത്തിന്റെ പേരില്‍ ഒരാളെ ശിക്ഷിക്കാന്‍ കഴിയില്ലെന്നും വിധിയില്‍ പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. സെന്‍കുമാറിന്റെ കത്തിലെ ഉള്ളടക്കം പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെ ശരിവെക്കുന്നതായിരുന്നുവെന്ന് ജഡ്ജി ഹണി എം. വര്‍ഗീസ് വിധിന്യായത്തില്‍ എടുത്തുപറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ 1,700 പേജുള്ള വിധിന്യായത്തില്‍ അന്വേഷണ സംഘത്തിന്റെ വീഴ്ചകളെക്കുറിച്ച് നിര്‍ണ്ണായക നിരീക്ഷണങ്ങള്‍ ഏറെയുണ്ട്. പ്രത്യേക അന്വേഷണ സംഘം (SIT) തലവനായിരുന്ന ഐജി ദിനേന്ദ്ര കശ്യപിന്റെ അസാന്നിധ്യവും ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷനുണ്ടായ പരാജയവുമാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
സംസ്ഥാനത്തെ ഇന്ധനവിലയിൽ വീണ്ടും വർധന
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ അന്വേഷണ സംഘത്തിന്റെ തലവനായ ദിനേന്ദ്ര കശ്യപ് സന്നിഹിതനായിരുന്നില്ല എന്നത് വിചാരണ കോടതി ‘അസ്വാഭാവികത’യായി രേഖപ്പെടുത്തി. എസ്ഐടി തലവനായിരുന്നിട്ടും ദിലീപിനെ ചോദ്യം ചെയ്യുന്ന സമയത്ത് കശ്യപിന്റെ അഭാവം എന്തുകൊണ്ടായിരുന്നു എന്ന് വിശദീകരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അന്ന് എഡിജിപി ആയിരുന്ന ബി. സന്ധ്യയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്. എന്നാല്‍ കേസിന്റെ ഗതിയെക്കുറിച്ച് പലപ്പോഴും എസ്ഐടി തലവന്‍ അറിഞ്ഞിരുന്നില്ലെന്നും, ചില ഉന്നത ഉദ്യോഗസ്ഥരുടെ താല്പര്യപ്രകാരമാണ് ദിലീപിനെ കുടുക്കിയതെന്നുമുള്ള പ്രതിഭാഗം വാദം കോടതി വിധിയില്‍ പ്രതിഫലിച്ചു. സംശയത്തിന്റെ ആനുകൂല്യം നല്കി ദിലീപിനെ വെറുതെ വിടാന്‍ ഇത് ഒരു പ്രധാന കാരണമായി.
ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മിലുള്ള ഗൂഢാലോചന സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. 2013-ല്‍ അബാദ് പ്ലാസ ഹോട്ടലില്‍ വെച്ച് ഗൂഢാലോചന നടന്നു എന്ന വാദത്തിന് മതിയായ സാക്ഷിമൊഴികളോ രേഖകളോ ഇല്ല. ദിലീപ് പള്‍സര്‍ സുനിക്ക് പണം നല്‍കിയെന്ന വാദത്തിന് ഒരു കടലാസ് കഷ്ണം പോലും തെളിവായി ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. അവസാന നിമിഷം എത്തിയ സാക്ഷി ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ ‘വിശ്വസനീയമല്ല’ (Not Sterling) എന്ന് പറഞ്ഞ് കോടതി തള്ളി. അദ്ദേഹം ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടാകാമെന്നും കോടതി നിരീക്ഷിച്ചു.
ദിലീപിന്റെ ഫോണില്‍ നിന്ന് തെളിവുകള്‍ നശിപ്പിച്ചു എന്ന വാദവും കോടതി തള്ളി. ഈ വീഴ്ചകള്‍ പരിഗണിച്ചാണ് ദിലീപിനെതിരെയുള്ള ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ജഡ്ജി ഹണി എം. വര്‍ഗീസ് ഉത്തരവിട്ടത്. അതേസമയം, പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി അവര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഈ ആദ്യ ഘട്ട അന്വേഷണം നടത്തിയത് ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓര്‍ഡിനറിയില്‍ മാത്രം; ജൂണ്‍ 15 മുതല്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം; കെ.എസ്.ആര്.ടി.സിക്ക് മാസം 100 കോടിയുടെ അധിക ബാധ്യത





