ആരോഗ്യവകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍ വിവാദത്തില്‍; തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചെന്ന് പ്രതിപക്ഷം!

തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് അയച്ച സർക്കുലർ വിവാദത്തിൽ.

“തെരഞ്ഞെടുപ്പ് കാലമായതിനാൽ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടലുകൾ ഉണ്ടാകുന്ന ഒ പി ഡി,കാഷ്വാലിറ്റി,എമർജൻസി കെയർ, ഡയഗ്നോസ്റ്റിക് പോയിന്റുകൾ,ഫാർമസി, മോർച്ചറി എന്നിവിടങ്ങളിൽ പ്രത്യേക മേൽനോട്ടം വേണമെന്ന് അറിയിച്ചിട്ടുള്ളതിനാൽ അതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ് “എന്നാണ് സർക്കുലറിന്റെ ഉള്ളടക്കം.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ ഇ മെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സർക്കുലറെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.ആരോഗ്യ മേഖലയിൽ ദിനംപ്രതി ഗുരുതരമായ വീഴ്ചകൾ റിപ്പോർട്ട് ചെയ്യുന്നതിനിടയ്ക്കാണ് ഈ സർക്കുലർ പുറത്തുവന്നിട്ടുള്ളത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.