തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പു രംഗത്ത് നിന്നും മാറുകയാണെന്ന മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ ബാബുവിന്റെ പ്രഖ്യാപനത്തിന് അഭിനന്ദനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ലൈംഗിക ആരോപണങ്ങളെ തുടർന്ന് രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്.
ജനം എത്ര തോൽപ്പിച്ചാലും മാറിനിൽക്കാത്തവർക്ക് കെ ബാബു ഒരു മാതൃകയാണെന്ന് രാഹുൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. പാർട്ടിയുടെ മുഖമായ പ്രധാന നേതാക്കൾ ഒഴികെ മറ്റു പലർക്കും ഇത്തവണ മാറിനിൽക്കണമെന്ന് ചിന്തിക്കാൻ ബാബുവിന്റെ പിന്മാറ്റം ആവേശം നൽകട്ടേയെന്ന് രാഹുൽ കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട വിഷമത്തിൽ നില്ക്കുമ്പോഴും വ്യക്തിപരമായി സന്തോഷം നല്കിയ വിജയങ്ങളിൽ ഒന്നായിരുന്നു തൃപ്പൂണിത്തറയിലെ ബാബുവിന്റെ വിജയമെന്നു രാഹുൽ എടുത്തുകാട്ടിയിട്ടുണ്ട്.
You May Also Like
ദേശീയ രാഷ്ട്രീയത്തിൽ പുതിയ ട്രെൻഡ് : വമ്പൻ ശക്തികൾക്കൊപ്പമെത്താൻ പ്രാദേശിക പാർട്ടികൾ വിയർക്കുന്നുവോ?
ദേശീയ രാഷ്ട്രീയത്തിൽ പുതിയ ട്രെൻഡ് : വമ്പൻ ശക്തികൾക്കൊപ്പമെത്താൻ പ്രാദേശിക പാർട്ടികൾ വിയർക്കുന്നുവോ?
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശശി തരൂര്‍ മത്സരിക്കില്ല; അനന്തപുരിയില്‍ ചാണക്യതന്ത്രവുമായി യു.ഡി.എഫ്: മുരളി ‘സ്റ്റാര്‍’; തിരുവനന്തപുരം സിപി ജോണിന് തന്നെ; നേമത്ത് വൈഷ്ണാ സുരേഷ് അട്ടിമറി നടത്തുമോ? മുട്ടടയിലെ വിസ്മയം നേമത്ത് വീണ്ടും ആവര്‍ത്തിക്കുമോ?





