കാസര്‍ഗോഡ്: രാത്രി വൈകിയുള്ള ചായകുടി കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ഒരു ട്രെന്‍ഡായി മാറിയിട്ട് നാളുകളേറെയായി. എന്നാല്‍, ഈ ശീലത്തിന്റെ മറവില്‍ പലയിടത്തും ലഹരിമാഫിയ പിടിമുറുക്കുന്നുണ്ടെന്ന യാഥാര്‍ഥ്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സാമൂഹിക വിപത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കാസര്‍ഗോഡ് കുമ്പള പോലീസ്. കേരളത്തിന് ഒന്നാകെ മാതൃകയാക്കാവുന്ന വളരെ മികച്ചൊരു കാല്‍വെപ്പാണ് കുമ്പള പോലീസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
രാത്രി 12 മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലും ചായക്കടകളിലും എത്തുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചായകുടിക്കാനായി എത്തുന്നവരില്‍ പലരും പിന്നീട് ലഹരിക്ക് അടിപ്പെടുന്നതായും, ഇത്തരം ഇടങ്ങള്‍ ലഹരി കൈമാറ്റത്തിന്റെ ഇടത്താവളങ്ങളാകുന്നതായും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുമ്പള, ചേവാര്‍, ബന്തിയോട്, ഉപ്പള തുടങ്ങിയ പ്രദേശങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പൈവളിഗെ പഞ്ചായത്തിലെ ചേവാറില്‍ രാത്രി ചായകുടിക്കാനെത്തിയ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ പോലീസിനെതിരെ വ്യാജപ്രചാരണങ്ങള്‍ നടന്നെങ്കിലും, നാട്ടുകാരും സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും പോലീസിന് പിന്തുണയുമായി രംഗത്തെത്തി. പോലീസിന്റെ കര്‍ശന നിലപാടിനെ ഇരുകൈയ്യും നീട്ടിയാണ് പൊതുസമൂഹം സ്വാഗതം ചെയ്തത്.
കര്‍ണാടകയില്‍ രാത്രികാല തട്ടുകടകള്‍ക്ക് സമയപരിധിയും നിയന്ത്രണവും ഏര്‍പ്പെടുത്തിയതോടെ, അതിര്‍ത്തി പ്രദേശങ്ങളായ തലപ്പാടിയിലും പരിസരങ്ങളിലുമുള്ള കേരളത്തിലെ കടകളിലേക്ക് യുവാക്കള്‍ കൂട്ടത്തോടെ എത്തുന്ന സാഹചര്യമുണ്ട്. ഈ വിഷയത്തിലും പോലീസ് കൃത്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. കുമ്പളയിലെ ഈ സാഹചര്യം ഒരു ഒറ്റപ്പെട്ട സംഭവമല്ല. തിരുവനന്തപുരം മുതല്‍ കൊച്ചി വരെ കേരളത്തിലെ മിക്ക നഗരങ്ങളിലും രാത്രികാല ചായകുടി കേന്ദ്രങ്ങള്‍ സജീവമാണ്.
ഈ രാത്രികാല ജനത്തിരക്കിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. ലഹരിമരുന്ന് എന്ന വലിയൊരു സാമൂഹിക വിപത്തിനെതിരെയുള്ള പോരാട്ടമാണിത്. കുമ്പള പോലീസ് സ്വീകരിച്ച ഈ മാതൃകാപരമായ നീക്കം കേരളത്തില്‍ ഉടനീളം നടപ്പിലാക്കേണ്ടതുണ്ട്. യുവാക്കളെ നിരീക്ഷിക്കുക എന്നതിലുപരി, അവരെ ലഹരിയുടെ പിടിയില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
നാടിന്റെയും യുവതലമുറയുടെയും സുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന കുമ്പള പോലീസിന്റെ ഈ നീക്കം ആ മേഖലയില്‍ വലിയ കൈയ്യടിയാണ് നേടുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കരാറുകാരുടെ ബില്ലുകള്‍ പാസാക്കാത്തത് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതു കൊണ്ട്; ആര്യാ രാജേന്ദ്രന് മേയര്‍ ആയിരിക്കുമ്പോള്‍ പാസാക്കിയ പദ്ധതികളുടെ രേഖകള്‍ കൃത്യമായി പരിശോധിക്കാതെ പണം കൊടുക്കാന്‍ കഴിയില്ലെന്ന് മേയര്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലും ഓണ്‍ലൈന്‍ ഫയല്‍ പാസാക്കല്‍





