കണ്ണൂർ: പ്രശസ്ത റാപ്പർ വേടൻ (ഹിരണ്‍ദാസ് മുരളി) വിവാഹിതനാകുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. ഫെബ്രുവരി 24-ന് തൃശൂരിൽ വെച്ച് ലളിതമായ രീതിയിൽ രജിസ്റ്റർ വിവാഹമാണ് നിശ്ചയിച്ചിരിക്കുന്നത്. കണ്ണൂരിൽ വെച്ച് നടന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ‘ഹാപ്പിനെസ് ഫെസ്റ്റിവലി’ന്റെ വേദിയിലാണ് വേടൻ ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വമ്പൻ പ്രഖ്യാപനങ്ങൾ; പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്!
ഫെസ്റ്റിവലിൽ തന്റെ പ്രകടനം കാഴ്ചവെക്കാനായി എത്തിയ വേടനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. ഇതിന് പിന്നാലെ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ എം.വി. ഗോവിന്ദനാണ് വേടന്റെ വിവാഹവാർത്ത ആദ്യം വെളിപ്പെടുത്തിയത്. എം.വി. ഗോവിന്ദൻ മാസ്റ്ററുടെ പരാമർശത്തിന് പിന്നാലെ വേദിയിൽ മറുപടി പ്രസംഗം നടത്തിയ വേടൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. താൻ ഫെബ്രുവരി 24-ന് വിവാഹിതനാകാൻ പോവുകയാണെന്ന് സദസ്സിനോടായി അദ്ദേഹം പറഞ്ഞു.
വേടന്റെയും നവമി ലതയുടെയും വിവാഹത്തിന് ഇപ്പോൾ തന്നെ വലിയ രീതിയിലുള്ള ആശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തുകാരി എന്ന നിലയിൽ ശ്രദ്ധേയയായ നവമി ലത പലപ്പോഴും പൊതുവേദികളിൽ വേടനൊപ്പം എത്താറുണ്ടായിരുന്നു. രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ഹാപ്പിനെസ് ഫെസ്റ്റിവൽ വേദിയിൽ വെച്ച് തന്നെ ഇത്തരമൊരു വാർ


കാവലായി കേരള പോലീസ്, വേദിയൊരുക്കി ദൈവത്തിന്റെ സ്വന്തം നാട്; സാക്ഷിയായി പ്രമുഖര്‍, കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയും ഫര്‍ഹാനും അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വിവാഹിതരായി





