തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റ സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരായ ജാമ്യമില്ലാ വകുപ്പുകൾ പിൻവലിക്കാനുള്ള നീക്കത്തിൽ നിന്ന് പോലീസ് നാടകീയമായി പിന്മാറി. വകുപ്പുകൾ പിൻവലിച്ചാൽ കോടതിയെ സമീപിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി പരസ്യമായി നിലപാട് പ്രഖ്യാപിച്ചതോടെയാണ് പോലീസ് ഉന്നതർ പ്രതിരോധത്തിലായത്. പോലീസിനുള്ളിൽ തന്നെയുള്ള പ്രതിഷേധത്തെത്തുടർന്ന് മിഥുനെതിരായ കേസ് ലഘൂകരിക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയ സമ്മർദ്ദം ശക്തമായതോടെ തൽക്കാലം തുടർനടപടികൾ വേണ്ടെന്ന നിലപാടിലേക്ക് സേന മാറിയിരിക്കുകയാണ്.
മിഥുൻ റോയിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് സി.പി.എം ജില്ലാ നേതൃത്വം ഉയർത്തുന്നത്. ഒരു ഗുണ്ടയെപ്പോലെയാണ് പോലീസ് ഓഫീസർ പെരുമാറുന്നതെന്നും ഇത്തരത്തിലുള്ളവർ സേനയിൽ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും പാർട്ടി വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്വന്തം പ്രവർത്തകരെ മർദിച്ച പോലീസുകാരന് അനുകൂലമായ നടപടികളുണ്ടായാൽ അത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. പേട്ടയിൽ ഡി.വൈ.എഫ്.ഐ നേതാവിനെ വാഹനപരിശോധനയ്ക്കിടെ പിടികൂടിയതു മുതൽ തുടങ്ങിയ വിരോധമാണ് ഇപ്പോൾ തെരുവിലെ സംഘർഷത്തിലേക്കും നിയമപോരാട്ടത്തിലേക്കും നീങ്ങിയിരിക്കുന്നത്.
വിവാദങ്ങൾ ഒഴിവാക്കി പ്രശ്നം തണുപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാനാണ് പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം. നിലവിൽ എസ്.എഫ്.ഐ പ്രവർത്തകർ നൽകിയ പരാതിയിൽ മിഥുനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. അതേസമയം, മിഥുൻ റോയിയുടെ പരാതിയിൽ നേരത്തെ രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഭരണകക്ഷിയും പോലീസും തമ്മിലുള്ള ഈ പോരാട്ടം സേനയുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുവെന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട്.
“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി”; കോൺഗ്രസ് വിട്ട എൻ.എസ്. നുസൂർ സിപി എമ്മിൽ; കൈവിട്ടത് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്; സ്വീകരിച്ച് എം വി ഗോവിന്ദൻ


കേന്ദ്ര സര്‍ക്കാരിനെതിരായ രൂക്ഷവിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വായിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി





