കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പിന് തോൽവിയോടെ തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്സ്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. ജാമി മക്ലാരൻ, ടോം ആൾഡ്രെഡ് എന്നിവരാണ് കൊൽക്കത്തൻ പടയ്ക്കായി വലകുലുക്കിയത്.
മത്സരത്തിന്റെ തുടക്കം മുതൽ സർവ്വാധിപത്യം പുലർത്തിയ മോഹൻ ബഗാൻ 4-4-2 ഫോർമേഷനിലാണ് കളത്തിലിറങ്ങിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ച ആതിഥേയർ 36-ാം മിനിറ്റിൽ തങ്ങളുടെ ആദ്യ ഗോൾ കണ്ടെത്തി. സൂപ്പർ താരം ജാമി മക്ലാരനാണ് ടീമിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും മോഹൻ ബഗാൻ പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ടോം ആൾഡ്രെഡ് രണ്ടാം ഗോളും നേടിയതോടെ ബ്ലാസ്റ്റേഴ്സിന്റെ പരാജയം പൂർണ്ണമായി.മോഹൻ ബഗാൻ ആകെ 23 ഷോട്ടുകൾ ഉതിർത്തപ്പോൾ ബ്ലാസ്റ്റേഴ്സിന് വെറും 2 ഷോട്ടുകൾ മാത്രമാണ് ലക്ഷ്യമിടാനായത്.
മോഹൻ ബഗാൻ ഉതിർത്ത ഏഴ് ഷോട്ടുകൾ ലക്ഷ്യത്തിലേക്കായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഒരു ഷോട്ട് പോലും ഗോൾ പോസ്റ്റിനുള്ളിലേക്ക് എത്തിക്കാൻ സാധിച്ചില്ല. കളിയുടെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചതും ആക്രമണം നയിച്ചതും മോഹൻ ബഗാൻ ആയിരുന്നു.
“ദേഹത്ത് എഐ ചിപ്പ് വല്ലതുമുണ്ടോ”?വൈഭവ് സൂര്യവൻഷിക്ക് പാകിസ്ഥാനില്‍ നിന്നും അഭിനന്ദനം; 234 സ്ട്രൈക്ക് റേറ്റുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന പതിനഞ്ചുകാരൻ
ഉദ്ഘാടന മത്സരത്തിലെ തോൽവിക്ക് സ്വന്തം തട്ടകത്തിൽ മറുപടി നൽകാനൊരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സ്. ഫെബ്രുവരി 22-ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം. മോഹൻ ബഗാൻ ഫെബ്രുവരി 23-ന് കൊൽക്കത്തയിൽ വെച്ച് തന്നെ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങും.


കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ റണ്‍മഴ; അടിച്ചുതകര്‍ത്ത് സ്മൃതിയും ഷഫാലിയും ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് 30 റണ്‍സ് വിജയം





