കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലമായ ഭവാനിപൂരില്‍ നിന്ന് 45,000-ഓളം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്.
വിരുദുനഗറിൽ പടക്കശാലയിൽ വൻ സ്ഫോടനം; 20 മരണം, നിരവധി പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു
ഇലക്ഷന് കമ്മീഷന്റെ പ്രത്യേക പുനപരിശോധനയുടെ ഭാഗമായാണ് ഇത്രയധികം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. 2025 ജനുവരിയിലെ കണക്കനുസരിച്ച് 2,06,295 വോട്ടര്‍മാരുണ്ടായിരുന്ന മണ്ഡലത്തില്‍ പുതിയ കരട് പട്ടിക വന്നപ്പോള്‍ അത് 1,61,509 ആയി കുറഞ്ഞു. ഏകദേശം 21.7 ശതമാനം വോട്ടര്‍മാരാണ് ഒഴിവാക്കപ്പെട്ടത്.
മരണം, താമസം മാറിക്കൊണ്ടുപോയവര്‍ തുടങ്ങിയ കാരണങ്ങളാണ് കമ്മീഷന് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ടി.എം.സി നേതൃത്വം, ഓരോ ബൂത്തിലും വീടുവീടാന്തരം കയറി പരിശോധന നടത്താന്‍ തീരുമാനിച്ചു. ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെ നേരില്‍ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടാന്‍ ബൂത്ത് ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വോട്ടര്‍മാരെ സഹായിക്കുന്നതിനായി പ്രത്യേക സഹായ കേന്ദ്രങ്ങള്‍ തുടങ്ങാനും പാര്‍ട്ടി തീരുമാനിച്ചു.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം 58 ലക്ഷം വോട്ടര്‍മാരെയാണ് ഇത്തരത്തില്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിഴിഞ്ഞം രാജ്യാന്തര തുറമുഖമടക്കം ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന 19 തുറമുഖങ്ങളിലൂടെ 500 ദശലക്ഷം ടണ്‍ ചരക്കുനീക്കം; അദാനി പോര്‍ട്ട്സിന് റെക്കോഡ് കുതിപ്പ്; വിഴിഞ്ഞത്തെ 800 മീറ്റര്‍ നീളമുള്ള ബര്‍ത്തിന് വിശ്രമമില്ല; രണ്ടു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞത്ത് ഒരേ സമയം അഞ്ച് കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് നങ്കൂരമിടാം





