മുംബൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ നടി ശ്രീലീല ഇനി ഡോക്ടർ. മുംബൈയിലെ ഡിവൈ പാട്ടീൽ യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിൽ താരം എം.ബി.ബി.എസ് ബിരുദം ഏറ്റുവാങ്ങി. സിനിമയിലെ തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും പഠനം ഉപേക്ഷിക്കാതെ വിജയകരമായി പൂർത്തിയാക്കിയ താരത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.
രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി കാത്തിരുന്ന് ദീപികയും രൺവീറും; സന്തോഷവാർത്ത പങ്കുവെച്ച് താരദമ്പതികൾ
ബിരുദദാന ചടങ്ങിന് ശേഷം സദസ്സിലിരുന്ന മാതാപിതാക്കളെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്ന ശ്രീലീലയുടെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബെംഗളൂരുവിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. സ്വർണലതയുടെ മകളായ ശ്രീലീല, അമ്മയുടെ പാത പിന്തുടർന്നാണ് മെഡിക്കൽ മേഖല തിരഞ്ഞെടുത്തത്. 2020 ബാച്ചിലെ സഹപാഠികൾക്കൊപ്പം ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ചൊല്ലുന്ന താരത്തിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.
2019-ൽ ‘കിസ്’ എന്ന കന്നഡ ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ ശ്രീലീല, നിലവിൽ തെന്നിന്ത്യയിലെ ഏറ്റവും ഡിമാന്റുള്ള നടിമാരിൽ ഒരാളാണ്. സുധ കൊങ്കര സംവിധാനം ചെയ്ത ‘പരാശക്തി’യാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പവൻ കല്യാൺ ചിത്രം ‘ഉസ്താദ് ഭഗത് സിംഗ്’, കാർത്തിക് ആര്യനൊപ്പമുള്ള ബോളിവുഡ് അരങ്ങേറ്റ ചിത്രം തുടങ്ങി വലിയ പ്രോജക്റ്റുകളാണ് താരത്തിന്റേതായി വരാനിരിക്കുന്നത്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങുന്ന ശ്രീലീലയുടെ ഈ പുതിയ നേട്ടം സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപോലെ പ്രചോദനമായിരിക്കുകയാണ്.
കളങ്കാവല്‍’ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടിയുടെ കൊച്ചുമകന് അദ്യാന്‍ സയീദ് ‘റെഡ് ബാക്ക്’ ഗാനം ആലപിച്ചു; സൂപ്പര്‍ഹിറ്റ് പാട്ടിന് പിന്നിലെ കഥ
Actress #Sreeleela Completes MBBS#DrSreeleela #Sreeleela #viralvideo pic.twitter.com/EC7coDIfFx
— Volga Times (@Volganews_) February 11, 2026







