തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാന്‍ ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ സജീവം. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ തുഫൈല്‍ പി.ടിയെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്.
ഇടതു ഘടകകക്ഷിയായ ഐഎന്‍എല്‍ ആണ് തുഫൈലിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നത്. കേരളത്തിലെ യുവത്വത്തിനിടയിലും സാംസ്കാരിക മേഖലയിലും വ്യക്തമായ സ്വാധീനമുള്ള തുഫൈലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് ഐഎന്‍എല്ലിന്റെ കണക്കുകൂട്ടല്‍.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തുഫൈല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും, പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ അദ്ദേഹം ജനവിധി തേടണമെന്ന നിലപാടിലാണ് ഐഎന്‍എല്‍ നേതൃത്വം. ഈ വിഷയത്തില്‍ തുഫൈല്‍ എടുക്കുന്ന തീരുമാനം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിര്‍ണ്ണായകമാകും. ഇതിനൊപ്പം സിപിഎം വിശകലനവും നിര്‍ണ്ണായകമാകും. നിലവില്‍ ഒരു ദേശീയ മാധ്യമത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തുഫൈല്‍, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.
2018-ല്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ ആം ആദ്മി പാര്‍ട്ടിയെ നയിച്ച തുഫൈല്‍, ദേശീയ മാധ്യമരംഗത്തും ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ട്. തെഹല്‍ക്ക, ഔട്ട്ലുക്ക് തുടങ്ങിയ സ്ഥാപനങ്ങളിലെ സീനിയര്‍ എഡിറ്റര്‍ പദവികള്‍ വഹിച്ച അദ്ദേഹം, ഡല്‍ഹി കേന്ദ്രീകരിച്ച് രാഷ്ട്രീയ-സാംസ്കാരിക മേഖലകളില്‍ ശക്തമായ ബന്ധങ്ങളുള്ള വ്യക്തിയാണ്. ഡല്‍ഹിയില്‍ തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ അവഗണിച്ച് ടി.എം കൃഷ്ണയുടെ സംഗീത പരിപാടി സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തതിലൂടെ അദ്ദേഹം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അഴിമതി വിരുദ്ധ പോരാട്ടങ്ങളുമായി കേരളത്തില്‍ ആം ആദ്മിയെ വളര്‍ത്താന്‍ ശ്രമിച്ച തുഫൈല്‍, ഇപ്പോള്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പുതിയ രാഷ്ട്രീയ ഇന്നിംഗ്സിന് തുടക്കമിടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കോഴിക്കോട് സ്വദേശിയായ തുഫൈല്‍ ജയരാജിന്റെ ഒറ്റാല് എന്ന സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎമ്മുമായും നല്ല അടുപ്പത്തിലാണ് തുഫൈല്‍.
യുവ വോട്ടര്‍മാരെയും ബുദ്ധിജീവി വിഭാഗത്തെയും ഒരുപോലെ സ്വാധീനിക്കാന്‍ കഴിയുന്ന തുഫൈലിന്റെ വരവ് കാസര്‍കോട്ടെ പോരാട്ടത്തിന് പുതിയ മുഖം നല്‍കുമെന്ന് ഉറപ്പാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭരണമാറ്റത്തിനൊപ്പം കളംമാറി സര്‍വ്വീസ് സംഘടനകള്‍; സെക്രട്ടേറിയറ്റിലേയും മറ്റ് വകുപ്പുകളിലേയും എന്‍ജിഒ യൂണിയന് ‘ഭരണം’ അവസാനിക്കുന്നു; മുഖ്യമന്ത്രി എത്തും മുമ്പ് വകുപ്പ് കസേരകള്‍ പിടിച്ചെടുക്കാന്‍ യുഡിഎഫ് സംഘടനകളുടെ പരക്കംപാച്ചില്‍




