കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മൂന്നാം പ്രതി എന്‍ വാസുവിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ഡോ. സി എസ് മോഹിത് ആണ് ജാമ്യം അനുവദിച്ചത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ച് ജയില്‍ മോചിതനാകുന്ന നാലാമത്തെ ആളാണ് എന്‍ വാസു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും ദേവസ്വം ബോര്‍ഡ് മുന്‍ കമ്മിഷണറും ആയിരുന്നു അദ്ദേഹം.കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കും മറ്റു പ്രതികളായ മുരാരി ബാബു, ശ്രീകുമാര്‍ എന്നിവര്‍ക്കും നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഉണ്ണികൃഷ്ണന് പോറ്റി രണ്ട് കേസില്‍ പ്രതിയായിരുന്നു. ഈ രണ്ടു കേസിലും ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ മോചിതനായത്.
കേസിലെ മറ്റു പ്രതികളായ തന്ത്രി രാജീവ് കണ്ഡരരുടെയും മുന്‍ തിരുവാഭരണ കമ്മിഷണര്‍ കെ എസ് ബൈജുവിന്റെയും വിധി പറയാനായി മാറ്റിയിട്ടുണ്ട്.കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു തുടങ്ങിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജാമ്യത്തിൽ പുറത്തിറങ്ങി



