തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക് സേഷന്റെ (ഗിഫ്റ്റ്) ഡയറക്ടറെ യോഗ്യതകളിൽ ഇളവ് വരുത്തി നിയമിക്കാൻ നീക്കം.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചെയർമാനായ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് ഏറെ അടുപ്പമുള്ള ഒരു വ്യക്തിയെ ഡയറക്ടറായി നിയമിക്കുന്നതിനു വേണ്ടിയാണ് പ്രൊഫസ്സർ യോഗ്യതയിൽ ഇളവ് വരുത്തി തിരക്കിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണ്ണർക്ക് നൽകിയ പരാതിയിൽ ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പു വിഞാപനം വരുന്നതിനു മുൻപ് വേണ്ടപ്പെട്ട ആളെ നിയമിക്കാനാണ് നീക്കം. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അപേക്ഷ സ്വീകരിക്കാനുള്ള സമയം വിജ്ഞാപനം മുതൽ ഒരു മാസത്തിൽ നിന്നും 15 ദിവസമായി കുറച്ചത് ഇതിന്റെ ഭാഗമാണ്.
അഭിമുഖം നടത്തി പാനൽ സമർപ്പിക്കുന്നതിന് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രൻ അധ്യക്ഷനായി ഒരു സെർച്ച്കമ്മിറ്റസംസ്ഥാന ധന വകുപ്പ് ഫെബ്രുവരി 5 ന് രൂപീകരിച്ചിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ് )യുടെ അംഗീകൃത ഗവേഷണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാ അധ്യാപക തസ്തികൾക്കും യുജിസി യോഗ്യതകളും ശമ്പളവുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഡയറക്ടർ തസ്തിക സർവകലാശാല വി സി യുടെ ശമ്പളത്തിനും യോഗ്യതകൾക്കുംസമാനമാണ്.
ശബരിമല അന്വേഷണം രമേശ് ചെന്നിത്തലയിലേക്കോ? സ്വര്‍ണക്കൊള്ളക്കേസില്‍ അട്ടിമറി ആരോപണം പരിശോധിക്കും; ഡി മണിയെ ആരോപണത്തില്‍ കൊണ്ടു വന്നത് എന്തിന്?
പിഎച്ച്ഡി യോഗ്യത കൂടാതെ ഫൈനാൻസ്, കോമേഴ്സ്, മാനേജ്മെൻറ്, എക്കണോമിക്സ്, ടാക്സേഷൻ നിയമം എന്നിവയിൽ ഏതെങ്കിലും മേഖലകളിൽ ഈടുറ്റ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള, പത്തു വർഷത്തിൽ കുറെയാതെ അധ്യാപന- ഗവേഷണ പരിചയമുള്ള പ്രൊഫസർമാർമാരെയും തത്തുല്യ പദവിയിൽ ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തി പരിചയമുള്ളവരെയുമാണ് ഡയറക്ടർ പദവിയിൽ നിയമിക്കേണ്ടത്. ഇൻസ്റ്റിറ്റ്യൂട്ടിന് യുജിസി ചട്ടങ്ങൾ ബാധകമായതുകൊണ്ട് വിസി ക്ക് തത്തുല്യമായ പ്രവർത്തി പരിചയം ഡയറക്ടർക്ക് നിർബന്ധമാണ്.
എന്നാൽ മുൻകാല വിജ്ഞാപനങ്ങൾക്ക് വിരുദ്ധമായി ഫെബ്രുവരി 6ന് സേർച്ച് കമ്മിറ്റി പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പ്രൊഫസർ പദവിയും നിശ്ചിത അധ്യാപന- ഗവേഷണ പരിചയവും വ്യവസ്ഥ ചെയ്യുന്നതിന് പകരം അധ്യാപനത്തിലും ഗവേഷണത്തിലും ഗണ്യമായ പരിചയമുള്ള ഒരു വിദഗ്ധൻ എന്ന് ഭേദഗതി ചെയ്തതു. ഇത് സി പി എമ്മിന് വേണ്ടപ്പെട്ടയാളെ പിൻവാതിലിലൂടെ നിയമിക്കുന്നതിനാണെന്ന് വ്യക്തമാണെന്ന്സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു.
നിരവധി പ്രൊഫസർമാർ സേവനം അനുഷ്ടിക്കുന്ന ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് പ്രൊഫസ്സർ പദവിയില്ലാത്ത ഒരാളെ നിയമിക്കുന്നത് അക്കാദമിക് താൽപ്പര്യങ്ങൾക്കും യുജിസി വ്യവസ്ഥകൾക്കും എതിരാണ്. അഞ്ചുവർഷത്തേക്കാണ് നിയമനം.
ഫെബ്രുവരി 23 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. പരമാവധി 62 വയസ്സ് വരെയുള്ളവക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഐസി എസ് എസ് ആർന്റെ അംഗീകാരമുള്ള സ്ഥാപനമാണെങ്കിലും
സംസ്ഥാന ധനമന്ത്രി അധ്യക്ഷനായ ഗവേണിങ് ബോർഡിനാണ് നിയമന അധികാരം.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഗ്രാന്റിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഡയറക്ടർ തസ്തികയ്ക്ക് നിശ്ചിത യുജിസി യോഗ്യത ഒഴിവാക്കി വിജ്ഞാപനം ചെയ്തത് റദ്ദാക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കുസാറ്റിന് നിർദ്ദേശം നൽകണമെന്ന്സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യ പ്പെ ട്ടിട്ടുണ്ട്.


പെരുമ്പാവൂരില്‍ ‘എല്‍ദോസ്’ ബോംബ്; സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രന്; കൈവിടുമെന്ന് ഉറപ്പായതോടെ കടുപ്പിച്ച് എല്‍ദോസ് കുന്നപ്പള്ളി;





