കണ്ണൂര്‍ :നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി.വി. അന്‍വര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന കെ.പി.സി.സി അധ്യക്ഷന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് . ‘പുതുയുഗ യാത്ര’യുടെ ഭാഗമായി കണ്ണൂരിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമല്ല,പി.വി. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ സതീശന് തള്ളി. യു.ഡി.എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അന്‍വര്‍ എവിടെ മത്സരിച്ചാലും വിജയിക്കുമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉദ്ദേശിച്ചതെന്നും അത് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായി കാണേണ്ടതില്ലെന്നും സതീശന് തിരുത്തി.എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍.എസ്.എസും തനിക്കെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ സതീശന് സ്വാഗതം ചെയ്തു.
വിറകുപുരയില്‍ മരണച്ചുരുള്‍; കണ്ണൂരില്‍ പാമ്പുകടിയേറ്റ് വയോധിക മരിച്ചു; വിഷപ്പാമ്പുകള്‍ ഭീഷണിയാകുന്നു; കണ്ണൂരില്‍ മരിച്ചത് എഴുപതു വയസ്സുള്ള നാരായണി
തന്റെ മതേതര നിലപാടുകള്‍ കാരണമാണ് സമുദായ നേതാക്കള്‍ വിമര്‍ശിക്കുന്നതെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗീയതയോട് ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വര്‍ഗ്ഗീയത ആര് പറഞ്ഞാലും അതിനെ എതിര്‍ക്കുമെന്നും കേരളത്തിലെ മതേതര മനസ്സുള്ളവര്‍ തന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്നും സതീശന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.


ശബരിമല പടിപൂജ ബുക്കിംഗിൽ വൻ ക്രമക്കേട്: രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; വ്യാജ മേൽവിലാസത്തിൽ ബുക്കിംഗ് നടന്നതായി വിജിലൻസ് കണ്ടെത്തൽ.





