തിരുവനന്തപുരം : നഗരസഭയും ഗതാഗത വകുപ്പും തമ്മില്‍ നിലനിന്നിരുന്ന ഇലക്ട്രിക് ബസ് തര്‍ക്കത്തിന് ശുഭകരമായ അന്ത്യം. നഗരത്തിലെ ഇടറോഡുകളില്‍ കെ.എസ്.ആര്.ടി.സി.യുടെ ഇലക്ട്രിക് ബസുകള്‍ വീണ്ടും ഓടിത്തുടങ്ങി. തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിന്റെ വാര്‍ഡായ കൊടുങ്ങാനൂരിലായിരുന്നു സര്‍വീസുകളുടെ ഉദ്ഘാടനം.
മേയര്‍ വി.വി. രാജേഷ് ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ച ശേഷം ആദ്യ യാത്രയില്‍ പങ്കുചേര്‍ന്നു. കൊടുങ്ങാനൂര്‍ വാര്‍ഡിലെ കുലശേഖരത്ത് നിന്ന് തിട്ടമംഗലം വഴി കിഴക്കേക്കോട്ടയിലേക്കായിരുന്നു ഉദ്ഘാടന സര്‍വീസ്.കുലശേഖരം – കുരുവിക്കാട് – തിട്ടമംഗലം – കുന്നന്‍പാറ – കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ട വരെയാണ് ബസിന്റെ റൂട്ട്.
രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 23 റൂട്ടുകളില്‍ തുടക്കംനഗരസഭയിലെ 29 കൗണ്‍സിലര്‍മാര്‍ തങ്ങളുടെ വാര്‍ഡുകളില്‍ ബസ് സര്‍വീസ് വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.
മെസ്സി കേരളത്തെ ചതിച്ചു, പണം വാങ്ങി വരാതിരുന്നത് വഞ്ചന; അർജന്റീന ടീം വരില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ 23 റൂട്ടുകളിലാണ് സര്‍വീസ് പുനഃരാരംഭിക്കുന്നത്. നിലവില്‍ കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ ഇല്ലാത്ത ഇടറോഡുകളിലൂടെയുള്ള യാത്ര സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ ആശ്വാസമാകും.
നേരത്തെ ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും ഗതാഗത മന്ത്രിയുടെ ഭാഗത്തുനിന്ന് പ്രസ്താവന വന്നത് നഗരസഭയും ഗതാഗത വകുപ്പും തമ്മിലുള്ള വാക്പോരിന് കാരണമായിരുന്നു. എന്നാല്‍ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിച്ചതില്‍ മേയര്‍ ഗതാഗത വകുപ്പിനും മന്ത്രിയ്ക്കും നന്ദി അറിയിച്ചു.


കോൺഗ്രസിന് ആശ്വാസമേകി ആദ്യ റൗണ്ട് വോട്ടെണ്ണൽ





