തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍, പോലീസും ഗുണ്ടകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ഗുണ്ടാ പിരിവിനും അക്രമങ്ങള്‍ക്കും തിരുവല്ല സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന ഗുരുതരമായ ആരോപണത്തെത്തുടര്‍ന്നാണ് ഈ നീക്കം.
തിരുവല്ലയിലെ സ്പാകളില്‍ നിന്ന് ചില പോലീസുകാര്‍ സ്ഥിരമായി മാസപ്പടി വാങ്ങുന്നുണ്ടെന്നാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന പരാതി.സ്പാകളില്‍ ഗുണ്ടകള്‍ക്കൊപ്പം പോലീസുകാര്‍ നിത്യസന്ദര്‍ശകരാണെന്ന വിവരവും പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥനാണ് നിലവില്‍ ഈ അന്വേഷണം നടത്തുന്നത്.
കേസിലെ ആറ് പ്രതികളില്‍ മുഖ്യപ്രതിയായ ‘മരണ സുബിന്’, ബെര്‍ലിന്‍ ദാസ് എന്നിവരെ മാത്രമാണ് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞത്.ബാക്കിയുള്ള നാല് പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.പോലീസ് സ്റ്റേഷനില്‍ കയറി ഉദ്യോഗസ്ഥരെ ആക്രമിച്ച ചരിത്രമുള്ള കൊടുംക്രിമിനലായ സുബിന്, ഇത്രയും കാലം സ്വതന്ത്രനായി വിഹരിച്ചത് പോലീസിന്റെ സഹായത്തോടെയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം: നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സി.പി.ഒയ്ക്ക് സസ്പെന്ഷന്
ഫെബ്രുവരി ഒന്നിനാണ് സുബിനും സംഘവും സ്പായില്‍ അതിക്രമിച്ചു കയറി ഗുണ്ടാ പിരിവ് ചോദിക്കുകയും ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തത്.


പരസ്യവിചാരണയ്ക്ക് മറ്റൊരു ഇര കൂടി; അഭിഭാഷകയുടെ പരാതിക്ക് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു





