കൊല്ലം: ഇ എസ് ഐ മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാത്ത വിഷയം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിക്കാൻ യുഡിഎഫും ബിജെപിയും. കേരളത്തിന് ലഭിക്കുമായിരുന്ന ഒരു മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ മനപ്പൂർവ്വം നഷ്ടപ്പെടുത്തി എന്ന പ്രചരണമാണ് യുഡിഎഫും ബിജെപിയും നടത്താൻ ശ്രമിക്കുക.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ശ്രമഫലമായി ലഭിച്ച ഒരു മെഡിക്കൽ കോളേജ് രാഷ്ട്രീയ വിരോധത്തിൽ സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തി എന്ന പ്രചരണം നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യു മെന്നാണ് കരുതുന്നത്. ബിജെപിയാകട്ടെ കേന്ദ്രസർക്കാറിന്റെ ഒരു മെഡിക്കൽ കോളേജ് കേന്ദ്രസർക്കാറിനോടുള്ള എതിർപ്പ് കാരണം സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തിയെന്ന് പ്രചരിപ്പിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഗുണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെങ്കിലും ഇ എസ് ഐ മെഡിക്കൽ കോളേജ് പ്രധാന പ്രചാരക് പ്രചരണവിഷയം ആകുമെന്നതിൽ സംശയമില്ല. തൊഴിലാളികൾ, പ്രത്യേകിച്ച് കശുവണ്ടി തൊഴിലാളികൾ കൂടുതലുള്ള ഈ മണ്ഡലങ്ങളിൽ രണ്ടിലും ഇപ്പോൾ ഇടതുപക്ഷ എംഎൽഎമാരാണുള്ളത്.
മെഡിക്കൽ കോളേജ് ആരംഭിച്ചിരുന്നുവെങ്കിൽ ലഭിക്കുമായിരുന്ന 50എം ബി ബി എസ് സീറ്റുകളിൽ 20 ശതമാനം ഇ എസ് ഐയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ളതാകയാൽ ഈ മണ്ഡലങ്ങളിൽ ഈ വികാരം അനുകൂലമാക്കാം എന്നാണ് യുഡിഎഫ് കരുതുന്നത്.

ഇഎസ്ഐ മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ വിരോധം കാരണം സർട്ടിഫിക്കറ്റ് നൽകാതിരുന്നതാണെന്ന ധാരണ പരത്താൻ ഇതിനകംതന്നെ യുഡിഎഫ് കേന്ദ്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് വിഷയത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് വിശദീകരണം നൽകിയെങ്കിലും കാതലായ വിഷയങ്ങൾ പരാമർശിക്കാതെയായിരുന്നു മന്ത്രിയുടെ വിശദീകരണം. സർട്ടിഫിക്കറ്റ് നിഷേധിച്ചിട്ടില്ലെന്നും ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാക്കിയാൽ എപ്പോൾ വേണമെങ്കിലും സർട്ടിഫിക്കറ്റ് നൽകാമെന്നുമാണ് മന്ത്രിയുടെ നിലപാട്.

എന്നാൽ എസെൻഷ്യാ ലിറ്റി സർട്ടിഫിക്കറ്റ് നൽകാനാവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഉണ്ടെന്ന നിലപാടിലാണ് പ്രേമചന്ദ്രൻ. 6.7 ഏക്കർ ഭൂമിയും 220 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ഇഎസ്ഐയ്ക്ക് ഉണ്ടെന്ന് പ്രേമചന്ദ്രൻ പറയുന്നു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഉണ്ട്. ആവശ്യമായ മറ്റ് സൗകര്യങ്ങൾ സമയമാകുമ്പോൾ ഒരുക്കാമെന്ന് ഇ എസ് ഐ ഡയറക്ടർ ജനറൽ സത്യവാങ്മൂലത്തിലൂടെ രേഖാമൂലം ഉറപ്പു നൽകിയിരുന്നതുമാണ്. ഇതിനുപുറമേ കേന്ദ്ര തൊഴിൽ മന്ത്രി മുഖ്യമന്ത്രിയെ നേരിട്ട് ബന്ധപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറി,ആരോഗ്യ സെക്രട്ടറി എന്നിവരുമായി ബന്ധപ്പെട്ടു. എംപി എന്ന നിലയിൽ മുഖ്യമന്ത്രി,ആരോഗ്യമന്ത്രി, തൊഴിൽമന്ത്രി എന്നിവരുമായി താൻ സംസാരിച്ചു. എന്നിട്ടും ഫലം ഉണ്ടായില്ലെന്നും പ്രേമചന്ദ്രൻ പറയുന്നു.
ആശുപത്രി വികസനത്തിന് 600 കോടി രൂപയാണ് ഇ എസ് ഐ കോർപ്പറേഷൻ മുടക്കാനിരുന്നത്.തൊഴിലാളികളാണ് ഇ എസ് ഐ ആശുപത്രിയുടെ സേവനം ഉപയോഗിക്കുന്നത്. കശുവണ്ടി മേഖലയിലുള്ള പാവപ്പെട്ട തൊഴിലാളികൾ അടക്കമുള്ള വർക്ക് ലഭിക്കുമായിരുന്ന മെച്ചപ്പെട്ട ചികിത്സാ സൗകര്യമാണ് എൽഡിഎഫ് സർക്കാർ മുടക്കിയത് എന്നാണ് പ്രേമചന്ദ്രന്റെ ആരോപണം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

ഇ-ഓഫീസ് പ്രവർത്തനം നിർത്തുന്നു; ഫയലുകൾ മാറ്റാൻ നീക്കമെന്ന് വി.ഡി സതീശൻ