സർക്കാരിന്റെ ‘രാഷ്ട്രീയ വൈരാഗ്യം’; കൊല്ലത്തിന് മെഡിക്കൽ കോളേജ് നഷ്ടമായി; പ്രേമചന്ദ്രനെ പൂട്ടാൻ നീക്കമെന്ന് ആരോപണം

തിരുവനന്തപുരം: എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്ന് പറഞ്ഞതുപോലെയായി സംസ്ഥാന സർക്കാരിന്റെ പ്രവർത്തി. കൊല്ലം പാർലമെന്റ് അംഗം എൻ കെ പ്രേമചന്ദ്രന് രാഷ്ട്രീയ നേട്ടം കിട്ടുമെന്ന് കരുതി എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് കേന്ദ്രത്തിന് നൽകിയില്ല. അതോടെ ഒരു മെഡിക്കൽ കോളേജ് സംസ്ഥാനത്തിന് നഷ്ടമായി. ഇഎസ്ഐ കോർപ്പറേഷൻ കൊല്ലത്ത് ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്ന ഇ എസ് ഐ മെഡിക്കൽ കോളേജ് ആണ് സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ വൈരത്തിൽ നഷ്ടമായിരിക്കുന്നത്.
ഈ മെഡിക്കൽ കോളേജ് കേരളത്തിൽ ആവശ്യമാണെന്ന എസൻഷ്യാ ലിറ്റി സർട്ടിഫിക്കറ്റ് കേന്ദ്രത്തിന് സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞ് മൂന്ന് ആയിരുന്നു.
കൊല്ലം ആശ്രാ മത്തുള്ള ഇ എസ് ഐ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി ഉയർത്താനായിരുന്നു കോർപ്പറേഷന്റെ തീരുമാനം.2026- 27 വർഷത്തിൽ ക്ലാസുകൾ തുടങ്ങുകയാ യിരുന്നു ലക്ഷ്യം. കോർപ്പറേഷന്റെ ഭരണ നിയന്ത്രണത്തിൽ ഇന്ത്യയിലെ വിവിധസംസ്ഥാന ങ്ങളിലായി 10 മെഡിക്കൽ കോളേജുകൾ ആരംഭിക്കാനാൻ തീരുമാനിച്ചിരുന്നതിൽ ഒന്നായിരുന്നു ഇത്.
കേന്ദ്രസർക്കാറിന്റെ കീഴിലുള്ള ഇഎസ്ഐയുടെ മെഡിക്കൽ കോളേജ് കൊല്ലത്ത് സ്ഥാപിതമാകുന്നത് യു ഡി എഫ് ന്റെ കൊല്ലം പാർലമെന്റ് അംഗമായ എൻ കെ പ്രേമചന്ദ്രന് രാഷ്ട്രീയ ഗുണമുണ്ടാകും എന്ന തെറ്റിദ്ധാരണയാണ് സംസ്ഥാന സർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതിന് കാരണമെന്ന് ആരോപണമുണ്ട്. ജില്ലയിലെ ചില എൽഡിഎഫ് നേതാക്കൾ ഇതിനായി ആരോഗ്യമന്ത്രിയുടെ ഓഫീസിൽ ചരട് വലിച്ചതായി സൂചനയുണ്ട്.
മെഡിക്കൽ കോളേജ് ആരംഭിച്ചാൽ ആദ്യഘട്ടത്തിൽ എംബിബിഎസിന് 50 സീറ്റുകളാണ് ഉദ്ദേശിച്ചിരുന്നത്.ഇതിൽ 20ശതമാനം ഇ എസ് ഐ യിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്യപ്പെടുന്നവയാണ്.
600 കോടി രൂപയാണ് കോളേജിനും ആശുപത്രിക്കുമായി ഇ എസ് ഐ കോർപ്പറേഷൻ മുടക്കാനിരുന്നത്.
ഇ എസ് ഐ കോർപ്പറേഷൻ എസെൻഷ്യാ ലിറ്റി സർട്ടിഫിക്കറ്റിന് കഴിഞ്ഞ 9ന് സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയിരുന്നു. നാഷണൽ മെഡിക്കൽ കമ്മിഷന്റെ വിജ്ഞാപന പ്രകാരം ജനുവരി 28 ആയിരുന്നു മെഡിക്കൽ കോളജിന് അപേക്ഷ നൽകേണ്ട അവസാനതീയതി.
ഇ എസ് ഐ കോർപ്പറേഷന്റെ അപേക്ഷയിന്മേൽ ആശുപത്രിയിലെ സൗകര്യം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ സംസ്ഥാന ആരോഗ്യ വകുപ്പ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.ആവശ്യത്തിന് സൗകര്യമില്ലെന്നായിരുന്നു റിപ്പോർട്ട്.
കോളേജ് പ്രവർത്തനം ആരംഭിക്കും മുൻപ് സൗകര്യങ്ങൾ വർദ്ധിപ്പിച്ചു പൂർണ്ണതയിൽ എത്തിക്കാമെന്ന് ഇ എസ് ഐ ഡയറക്ടര്‍ ജനറൽ നേരിട്ട് രേഖാമൂലം ഉറപ്പുനൽകി.എന്നിട്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല തീരുമാനം ഉണ്ടായില്ല. അതിനിടെ മെഡിക്കൽ കമ്മിഷൻ അപേക്ഷ നൽകേണ്ട തീയതി ഫെബ്രുവരി മൂന്ന് ആക്കി ദീർഘിപ്പിച്ചു.
തീയതി ദീർഘിപ്പിച്ചു കിട്ടിയിട്ടും ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പക്കലുണ്ടായിരുന്ന ഫയലിൽ തീരുമാനമെടുത്തില്ല.അവസാന ദിവസമായ മൂന്നിന് വൈകിട്ട് സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി ഫയൽ ഇ എസ് ഐ കോർപ്പറേഷൻ തന്നെ മടക്കി.
ഇതിനിടെ മെഡിക്കൽ കോളേജ് അനുമതിക്കായി എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യമന്ത്രിയെയും ആരോഗ്യ,തൊഴിൽ മന്ത്രിമാരെയും സമീപിച്ചു.എന്നിട്ടും ഫലമുണ്ടായില്ല.കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടിട്ടും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
സംസ്ഥാന സർക്കാരിന്റെ പിടിവാശികാരണം കേരളത്തിന് ഒരു മെഡിക്കൽ കോളേജ് ആണ് നഷ്ടപ്പെട്ടത്.50 കുട്ടികൾക്ക് എംബിബിഎസിന് പഠിക്കാൻ കഴിയുമായിരുന്ന ഒരു കോളേജ്, അതിൽ 20ശതമാനം തൊഴിലാളികളുടെ മക്കൾക്ക് സംവരണം ഉണ്ടായിരുന്നിട്ടും സംസ്ഥാന സർക്കാർ നഷ്ട പ്പെടുത്തുകയായിരുന്നു.
കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ ഇഎസ്ഐയുടെ ഒരു മെഡിക്കൽ കോളേജ് ഇപ്പോഴുണ്ട്.ഒരു മെഡിക്കൽ കോളേജ് കൂടി ലഭിക്കുമായിരുന്നതാണ് നഷ്ടമായത്.ജില്ലയിൽ സ്വകാര്യ മേഖലയിൽ രണ്ട് മെഡിക്കൽ കോളജുകൾ നിലവിലുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.