തിരുവനന്തപുരം : ഫോര്‍ട്ട് പോലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നഷ്ടപ്പെട്ട 40 ഓളം മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെത്തി ഉടമകള്‍ക്ക് കൈമാറി. ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍, ഗൂഗിള്‍ തുടങ്ങിയ വിലകൂടിയ മോഡലുകളാണ് ഇത്തരത്തില്‍ ഉടമസ്ഥരിലേക്ക് തിരിച്ചെത്തിയത്.
രാഹുൽ മാങ്കൂട്ടത്തിലിന് മൂന്നാം പീഡനക്കേസിലും ജാമ്യം; പത്തനംതിട്ട സെഷൻസ് കോടതിയുടേതാണ് ഉത്തരവ്
ഈസ്റ്റ് ഫോര്‍ട്ട്, പഴവങ്ങാടി, ചാല തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളില്‍ നിന്ന് ഫോണ്‍ നഷ്ടപ്പെട്ട പരാതികളിലാണ് പോലീസ് നടപടിയെടുത്തത്.
സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശപ്രകാരം ഡി.സി.പി ദീപക് ധന്‍ഖര്‍, ഫോര്‍ട്ട് എ.സി ബിനുകുമാര്‍, ഇന്‍സ്പെക്ടര്‍ പ്രവീണ്‍, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഫോണുകള്‍ കണ്ടെത്തിയത്.
മന്ത്രി പറഞ്ഞത് പച്ചക്കള്ളം! പോലീസിന്റെ പണിയില്‍ പിണറായി കലിപ്പില്‍! ഭരണം മാറില്ലെന്ന് പോലീസിനെ ബോധ്യപ്പെടുത്താന്‍ പിണറായിയുടെ ‘ക്ലാസ്’ ഉടന്‍
കേന്ദ്ര സര്‍ക്കാരിന്റെ CEIR (Central Equipment Identity Register) പോര്‍ട്ടല്‍ വഴിയാണ് ഫോണുകള്‍ കണ്ടെത്തിയത്. ഐ.എം.ഇ.ഐ നമ്പര്‍ പിന്തുടര്ന്ന് കേരളത്തിനകത്തും പുറത്തുനിന്നുമാണ് ഇവ കണ്ടെടുത്തത്.
ഫോര്‍ട്ട് പോലീസ് സ്റ്റേഷന് മുന്‍പും ഇത്തരത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഇതിനോടകം മുന്നറോളം മൊബൈല്‍ ഫോണുകള്‍ ഇതേ രീതിയില്‍ കണ്ടെത്തി ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക് സ്റ്റേഷനില്‍ വെച്ച് ഫോണുകള്‍ ഉടമസ്ഥര്‍ക്ക് കൈമാറി.







