ദീപക്കിന്റെ മരണം; ഷിംജിത മുസ്തഫയെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും! ബസിലെത്തിച്ച് തെളിവെടുപ്പ് നടത്തും , വീഡിയോ എഡിറ്റിംഗില്‍ ആസൂത്രിത ഗൂഡാലോചന നടന്നോയെന്ന് പരിശോധിക്കും

കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയ്ക്കിടയാക്കിയ സോഷ്യല്‍ മീഡിയ വിചാരണാ കേസില്‍ പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് ഇന്ന് കോടതിയെ സമീപിക്കും. ഷിംജിതയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍, സംഭവം നടന്ന സ്വകാര്യ ബസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഷിംജിത പ്രചരിപ്പിച്ച വീഡിയോ എഡിറ്റ് ചെയ്തതാണോ എന്നും ഇതിന് പിന്നില്‍ മറ്റാരുടെയെങ്കിലും സഹായമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ ഇതിനോടകം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. ഗൂഢാലോചന നടന്നോ എന്ന കാര്യത്തില്‍ ഇതിലൂടെ വ്യക്തത ലഭിക്കും.

ബസ് ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും മൊഴികള്‍ ഷിംജിതയുടെ ആരോപണങ്ങളെ തള്ളിക്കളയുന്നവയാണെന്നാണ് വിവരം.പ്രതി സമൂഹമാധ്യമങ്ങളിലൂടെ ദീപക്കിനെ മോശക്കാരനായി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചിട്ടുണ്ട്.നിലവില്‍ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലാണ് ഷിംജിത.

തനിക്കെതിരെ ഉയര്‍ന്ന വ്യാജ ആരോപണങ്ങളിലും സോഷ്യല്‍ മീഡിയ വിചാരണയിലും മനംനൊന്താണ് ദീപക് ജീവനൊടുക്കിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.