തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പ് ഹയര്‍ ഗ്രേഡ് സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. അജിത്കുമാര്‍ ദീര്‍ഘകാലത്തെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. ജനുവരി 31-നായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍.
ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ മെഡിക്കല്‍ ഓഫീസറായിട്ടായിരുന്നു ഡോ. അജിത്കുമാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ വിവിധ ആയുര്‍വേദ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചു. വിരമിക്കുമ്പോള്‍ നെയ്യാറ്റിന്‍കര ഗവ. ആയുര്‍വേദ ആശുപത്രിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.
ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം കായിക-സംഘടനാ രംഗത്തും സജീവമായിരുന്നു. കേരള സ്റ്റേറ്റ് ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗമായും ജില്ലാ ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.നെയ്യാറ്റിന്‍കര ‘ചൈതന്യ’യില്‍ പരേതരായ എന്‍.കെ. കുമാരപിള്ളയുടെയും ബി. ശാരദാമ്മയുടെയും മകനാണ്.ഭാര്യ: ധന്യ എം. ജെ. മക്കള്‍: നിരഞ്ജന്, നീലാഞ്ജന.


ചന്ദ്രികാ ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാര്‍ വാഹനാപകടത്തില്‍ അന്തരിച്ചു; വിടവാങ്ങിയത് തലസ്ഥാനത്തെ വാര്‍ത്താചിത്രങ്ങളുടെ അമരക്കാരന്
പി.ടി. കുഞ്ഞുമുഹമ്മദ് കുരുക്കില്‍ ! ചലച്ചിത്ര പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി; അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം!





