കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകന്‍ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം കേരളത്തിലെയും ബെംഗളൂരുവിലെയും പ്രമുഖരായ പലരെയും വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കും അങ്കലാപ്പിലേക്കും തള്ളിയിടുന്നു. ബാങ്ക് വായ്പകള്‍ പരമാവധി കുറച്ചുമാത്രം ബിസിനസ് ചെയ്തിരുന്ന റോയിയെ അതിന് സഹായിച്ചിരുന്നത് ഉറ്റ സുഹൃത്തുക്കളും പ്രമുഖരുമായ വ്യക്തികളുടെ പണമായിരുന്നു. രാഷ്ട്രീയക്കാര്‍, സിനിമാ പ്രവര്‍ത്തകര്‍, പ്രമുഖ വ്യവസായികള്‍ എന്നിവരുടെ ശതകോടികളാണ് റോയിയുടെ വിവിധ പ്രോജക്റ്റുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് എന്നാണ് സൂചന. എന്നാല്‍ ഈ പണമിടപാടുകളെക്കുറിച്ച് റോയിയുടെ കുടുംബാംഗങ്ങള്‍ക്ക് പോലും വ്യക്തമായ അറിവില്ലാത്തത് നിക്ഷേപകരെ കടുത്ത ആശങ്കയിലാക്കുന്നു.
കടമില്ലാതെ ബിസിനസ് ചെയ്യുക എന്ന നയം റോയിക്ക് സാധ്യമായിരുന്നത് വ്യക്തിപരമായ വലിയ നിക്ഷേപങ്ങള്‍ വഴിയായിരുന്നു. ഇത്തരത്തില്‍ സിനിമാ-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പലരും വന്‍തുകകള്‍ റോയിയുടെ കൈകളില്‍ ഏല്പിച്ചിട്ടുണ്ട്. ഔദ്യോഗിക രേഖകളില്‍ ഇല്ലാത്ത തുകകളാണ് ഇതിലേറെയും എന്നതിനാല്‍ പണം നഷ്ടപ്പെട്ടാലും പരാതിയുമായി പുറത്തുവരാന്‍ കഴിയാത്ത അവസ്ഥയിലാണ് നിക്ഷേപകര്‍. ആദായനികുതി വകുപ്പ് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ പല പ്രമുഖരുടെ പേരുകളും ഇടപാടുകളും ഉള്ളതായാണ് വിവരം. എന്നാല്‍ ഈ രേഖകളില്‍ ഉള്ളതിനേക്കാള്‍ വലിയ തുക റോയിയുടെ ബിസിനസ് സാമ്രാജ്യത്തിലേക്ക് ഒഴുകിയിട്ടുണ്ടെന്നും അത് ഇനി തിരികെ ലഭിക്കാന്‍ മാര്‍ഗ്ഗമില്ലെന്നുമാണ് സംസാരം.
കൊച്ചിയില്‍ നിന്നുള്ള ആദായനികുതി സംഘം പിടിച്ചെടുത്ത രേഖകളില്‍ സി.ജെ. റോയിയുടെ രഹസ്യ ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. റോയിയെ ചോദ്യം ചെയ്ത ഒരു മണിക്കൂറില്‍ ഇത്തരം ചില നിക്ഷേപകരുടെ പേരുകള്‍ പുറത്തുവന്നതായും സൂചനയുണ്ട്. ആദായനികുതി വകുപ്പ് ഈ രേഖകള്‍ വിശകലനം ചെയ്യുന്നതോടെ റോയിയുമായി സാമ്പത്തിക ബന്ധമുള്ള കൂടുതല്‍ പ്രമുഖര്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. നിയമപരമായ നൂലാമാലകളും പണം നഷ്ടമാകുമെന്ന ഭയവും നിക്ഷേപകരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു.
ബിസിനസ്സിലെ സുപ്രധാനമായ സാമ്പത്തിക കാര്യങ്ങളും നിക്ഷേപകരുടെ വിവരങ്ങളും റോയി തന്നില്‍ത്തന്നെ ഒതുക്കിയിരുന്നുവെന്നാണ് സൂചന. കുടുംബാംഗങ്ങള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഇത്തരം സ്വകാര്യ ഇടപാടുകളെക്കുറിച്ച് ധാരണയില്ലാത്തത് മരണശേഷം ഈ പണം ആര്‍ക്കൊക്കെ നല്‍കാനുണ്ടെന്ന കാര്യത്തില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചേക്കാം. കേരളത്തിലെയും ബെംഗളൂരുവിലെയും നിരവധി പ്രമുഖര്‍ ഇപ്പോള്‍ ഈ സാമ്പത്തിക കുരുക്കില്‍ പെട്ട് പുറത്തുപറയാനാവാതെ വീര്‍പ്പുമുട്ടുകയാണ്. സിഐഡി അന്വേഷണം പുരോഗമിക്കുമ്പോള്‍ ഈ ശതകോടികളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചുള്ള കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നാണ് ബിസിനസ് ലോകം കരുതുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! ആപ്പിള്‍ പേ ഇന്ത്യയിലേക്ക്;ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വൻ മാറ്റത്തിനൊരുങ്ങി ആപ്പിൾ




