തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വാദം സംസ്ഥാന സർക്കാർതന്നെ പൊളിച്ചു. ആശാവർക്കർമാരുടെ ഓണറേറിയാം വർദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണു സർക്കാരിന്റെതന്നെ മുൻവാദത്തെ പൊളിക്കുന്നത്.
പ്രതിമാസ ഓണറേറിയം കൂട്ടണമെന്നാവശ്യപ്പെട്ട് ആശാവർക്കർമാർ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനുമുന്നിൽ അനിശ്ചിതകാല നിരാഹാരം നടത്തിയിരുന്നു. 266ദിവസമാണ് ഈ സമരം നീണ്ടത്.
പൊതുജന പിന്തുണ ആർജിച്ച ഈ സമരത്തോട് സംസ്ഥാന സർക്കാർ പൂർണമായും മുഖംതിരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ആശാ വർക്കാർമാരുടെ ഓണറേറിയാം കൂട്ടേണ്ടത് സംസ്ഥാന സർക്കാരല്ല, കേന്ദ്രസർക്കാർ ആണെന്നായിരുന്നു ഭരണകർത്താക്കളുടെ അന്നത്തെ നിലപാട്.
ആശാവർക്കാർമാരുടെ ഓണാറേറിയം വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നുവരെ സ്ഥാപിക്കാൻ സമരവിരുദ്ധർ ശ്രമിച്ചിരുന്നു. രൂക്ഷമായ വ്യക്ത്യാക്ഷേപം വരെ ഓണറേറിയം വർദ്ധനവ് ആവശ്യപ്പെട്ട സമരനേതാക്കൾക്കെതിരെ ഉണ്ടായി.
എന്നാൽ ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ ആശാവർക്കാർമാരുടെ ഓണറേറിയത്തിൽ പ്രതിമാസം 1000 രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ധനമന്ത്രി കെ എൻ ബാലഗോപാൽ നടത്തിയ ഈ പ്രഖ്യാപനം ഇത് സബന്ധിച്ച സംസ്ഥാന സർക്കാരിന്റെ മുൻനിലപാടിനെ റദ്ദ് ചെയ്യുന്നതാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളം വിധി എഴുതാന്‍ ഇനി മണിക്കൂറുകള്‍; പരസ്യപ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങും; വ്യാഴാഴ്ച വോട്ടെടുപ്പ് ; പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ കരുതേണ്ട രേഖകള്‍ ഇവയാണ്!





