മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘L366’-ന്റെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം താടി പൂര്‍ണ്ണമായും എടുത്ത്, കട്ടിമീശ മാത്രമുള്ള ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ചിത്രീകരണം ആരംഭിച്ച ജനുവരി 23-ന് മോഹന്‍ലാല്‍ തന്നെയാണ് തന്റെ പുതിയ ലുക്ക് പുറത്തുവിട്ടത്. എന്നാല്‍ ലൊക്കേഷനില്‍ നിന്ന് ആരാധകര്‍ പങ്കുവെച്ച ചില ചിത്രങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലാലേട്ടന് ഈ ലുക്ക് ചേരുന്നില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ ചിലര്‍ ബോധപൂര്‍വ്വം ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് ആരാധകര്‍ തിരിച്ചടിച്ചു.
ലുക്കിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് ആശിര്‍വാദ് സിനിമാസ് മോഹന്‍ലാലിന്റെ പുതിയ വീഡിയോ പുറത്തുവിട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രമായ ‘നരസിംഹം’ റിലീസ് ചെയ്തിട്ട് 26 വര്‍ഷം തികയുന്ന വേളയില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന ലാലേട്ടന്റെ വീഡിയോയാണ് പുറത്ത് വന്നത്. താടിയില്ലാതെ, മീശ മാത്രമുള്ള ലുക്കില്‍ താരം അതീവ പ്രസന്നനായി വീഡിയോയില്‍ കാണപ്പെടുന്നു. ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂരും അദ്ദേഹത്തിനൊപ്പമുണ്ട്.
തരുണ്‍ മൂര്‍ത്തിയുടെയും മോഹന്‍ലാലിന്റെയും മുന്‍ ചിത്രമായ ‘തുടരും’ വലിയ വിജയമായിരുന്നു. ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ ‘L366’-ല്‍ വലിയ പ്രതീക്ഷയിലാണ് സിനിമാ ലോകം.


‘കഞ്ഞി കുടിക്കാന്‍ അഭിനയിക്കുന്ന ഉരുണ്ടുപരന്ന ഒരുത്തി!’ സ്നേഹ ശ്രീകുമാറിനെതിരെ ബോഡിഷെയ്മിംഗ് പരാമര്‍ശവുമായി നര്‍ത്തകി സത്യഭാമ
ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്! വ്യാജ പീഡനാരോപണത്തെ നെഞ്ചു വിരിച്ചു നേരിട്ടു; ‘ഫാര്‍മ’യില്‍ തിളിങ്ങി സര്വ്വമായയയില് ‘100’ കോടി ക്ലബ്ബും; വ്യാജ രേഖയില്‍ ‘പോളി ജൂനിയറും’ ജയിച്ചു; സിനിമയിലെ ‘ബിജു പൗലോസ്’ ഇനി റിയല്‍ ലൈഫ് ആക്ഷന്‍ ഹീറോ; നിവിന്‍ പോളിയ്ക്ക് കോടതിയില്‍ നിന്നും മറ്റൊരു നീതി വിജയം





