ന്യൂഡല്‍ഹി : ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ പദവി ദേശീയ ഗീതമായ വന്ദേമാതരത്തിനും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പ്രോട്ടോക്കോള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ തുടങ്ങിക്കഴിഞ്ഞു.
നിലവില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നത് പ്രോട്ടോക്കോള്‍ പ്രകാരം നിര്‍ബന്ധമാണ്. എന്നാല്‍ വന്ദേമാതരത്തിന് അത്തരമൊരു നിര്‍ബന്ധിത നിയമം നിലവിലില്ല. പുതിയ പരിഷ്കാരം വരുന്നതോടെ വന്ദേമാതരം ആലപിക്കുമ്പോഴോ പ്ലേ ചെയ്യുമ്പോഴോ എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധമാക്കിയേക്കും.
ദേശീയ ഗാനത്തെ അപമാനിക്കുന്നത് 1971-ലെ ദേശീയ ബഹുമതികള്‍ സംരക്ഷിക്കുന്ന നിയമപ്രകാരം കുറ്റകരമാണ്. വന്ദേമാതരത്തെ അപമാനിക്കുന്നവര്‍ക്കും സമാനമായ ശിക്ഷാ നടപടികള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദേശീയ ഗാനവും ദേശീയ ഗീതവും തുല്യമാണെന്ന ഭരണഘടനാ അസംബ്ലിയുടെ മുന്‍കാല നിലപാട് ഇതിന് ആധാരമാക്കും.
രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റം:ദാവൂദിന്റെ ഗ്യാങ്ങിൽ ചേരുന്നതുപോലെ എന്ന് പരിഹസിച്ച് പ്രകാശ് രാജ്; എഎപിക്ക് രാജ്യസഭയിൽ തിരിച്ചടി


തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍; ഗവര്‍ണര്‍ ഭരണഘടനാനുസൃതമായി നീങ്ങുമെന്ന് ബിജെപി; വിജയ്ക്ക് പിന്തുണ തേടി സമ്മര്‍ദ്ദമുറുക്കി ടിവികെ.





