തിരുവനന്തപുരം: മുൻ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്മാനായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ ബി ജെ പി. സംസ്ഥാന സർക്കാരിന്റെ ശിപാർശ അംഗീ കരിക്കരുതെനാവശ്യപ്പെട്ട്ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഗവർണർക്ക് നിവേദനംനൽകി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ലോക് ആയുക്ത ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ജോസഫ്. അദ്ദേഹത്തെ ഉയർന്ന പദവികളിൽ നിയമിക്കാൻ സർക്കാർ നേരത്തെയും നീക്കം നടത്തിയിരുന്നു.എങ്കിലും ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് പിൻവാങ്ങുകയായിരുന്നു.
ഇപ്പോൾ അതേ നീക്കവുമായി വീണ്ടും മുന്നോട്ട് പോവുകയാണ് എൽ.ഡി.എഫ് സർക്കാരെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1999ലെ കേരള ലോക് ആയുക്ത നിയമത്തിന്റെ ലംഘനമാണ് ഈ നീക്കം. തങ്ങൾക്ക് അനുകൂലമായ വിധികൾ പുറപ്പെടുവിക്കുന്നവർക്ക് പാരിതോഷികമായി നൽകാനുള്ളതല്ല ഭരണഘടനാ പദവികൾ.
ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും ജനവിശ്വാസം തകർക്കുകയും ചെയ്യുന്ന എൽ.ഡി.എഫ് നടപടിക്കെതിരെ എൻ.ഡി.എ ശക്തമായി പ്രതികരിക്കുമെന്ന് ബി ജെ പി അധ്യക്ഷൻ അറിയിച്ചു. ഭരണഘടന സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി തന്നെ അത് ലംഘിക്കുമ്പോൾ നിശബ്ദരായിരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മോദി സന്നിധാനത്തേക്ക്? ജനുവരി 11-ന് അമിത് ഷാ കേരളത്തില്‍; ‘മിഷന് 2026’ ലക്ഷ്യമിട്ട് ബിജെപി; നിയമസഭയില്‍ പത്തില്‍ അധികം എംഎല്‍എമാര്‍ ലക്ഷ്യം; പ്രചരണായുധം ശബരിമല തന്നെ; പ്രധാനമന്ത്രി ശബരിമല കയറുന്നതില്‍ തീരുമാനം ഉടന്‍





