തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ച് ബി.ജെ.പി സ്ഥാപിച്ച അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ. ബി.ജെ.പി ഭരിക്കുന്ന നഗരസഭ സ്വന്തം പാര്‍ട്ടിയുടെ സിറ്റി ജില്ലാ കമ്മിറ്റിക്ക് 19.7 ലക്ഷം രൂപ പിഴ ചുമത്തിയത് വിവാദത്തിലായിരിക്കുകയാണ്.
വിമാനത്താവളം മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയുള്ള വഴികളിലും റോഡ് ഡിവൈഡറുകളിലും നടപ്പാതകളിലും അനുമതിയില്ലാതെ വന്‍തോതില്‍ ഫ്‌ലെക്‌സുകളും ബാനറുകളും സ്ഥാപിച്ചിരുന്നു.
അനധികൃത ബോര്‍ഡുകള്‍ രണ്ട് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് നഗരസഭ ബി.ജെ.പി ജില്ലാ പ്രസിഡന്റിന് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, നടപ്പാതകള്‍ക്ക് കുറുകെയുള്ള ചില ബോര്‍ഡുകള്‍ മാത്രം മാറ്റിയതൊഴിച്ചാല്‍ മറ്റ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പാര്‍ട്ടി തയ്യാറായില്ല.
നേമത്ത് രാജീവ് ചന്ദ്രശേഖറിന് പണി കിട്ടുമോ? പത്രിക തള്ളിയാല്‍ ബിജെപി പ്രതീക്ഷ മങ്ങും; ശതകോടീശ്വരന്റെ സത്യവാങ്മൂലം ഇന്ന് കമ്മീഷന്റെ മുന്നില്‍
നിയമവിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് ബി.ജെ.പിക്കെതിരെ തമ്പാനൂര്‍, മ്യൂസിയം, കന്റോണ്‍മെന്റ് സ്റ്റേഷനുകളില്‍ നഗരസഭ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. നഗരസഭ വെറും നോട്ടീസ് നല്‍കിയാല്‍ പോരെന്നും നടപടി പുറത്തുകാണണമെന്നും കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് പിഴ നടപടികളിലേക്ക് നീങ്ങിയത്.
ബി.ജെ.പി നേതാവ് കൂടിയായ മേയര്‍ വി.വി. രാജേഷ് നേരത്തെ തന്നെ അനധികൃത ബോര്‍ഡുകള്‍ നഗരത്തില്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വന്തം പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോഴും നിയമലംഘനത്തിനെതിരെ നഗരസഭാ സെക്രട്ടറി പിഴ നോട്ടീസ് നല്‍കിയത് ഭരണപരമായ നിഷ്പക്ഷതയായി ബിജെപിയിലെ ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്.


സിനിമാ സമരം പിന്‍വലിച്ചു! വിനോദ നികുതി ഒഴിവാക്കും; വൈദ്യുതി നിരക്കിലും ഇളവ്; മന്ത്രി സജി ചെറിയാന്റെ ഉറപ്പില്‍ തീയേറ്ററുകള്‍ മറ്റന്നാള്‍ തുറക്കും





