ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം നൽകുന്നതിൽ വീഴ്ച; മുരാരി ബാബുവിന് ജാമ്യം ലഭിച്ചു.

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊ ള്ള കേസിൽ കുറ്റപത്രം നൽകുന്നതിൽ പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെ സ്വാഭാവിക ജാമ്യത്തിന് പ്രതികൾ അർഹരായി.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും മറ്റൊരു പ്രതിയായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും കൊല്ലത്തെ പ്രത്യേക വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. മുരാരി ബാബുവിന് രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ അദ്ദേഹം ഇന്ന് ജയിൽ മോചിതനാകും.

ഇന്നാണ് മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചെങ്കിലും ഒരു കേസിൽ മാത്രമാണ് ജാമ്യംകിട്ടിയത്.അതിനാൽ അദ്ദേഹത്തിന് ജയിൽ മോചിതനാകാൻ കഴിഞ്ഞിട്ടില്ല.

ഭാരതീയ ന്യായ സുരക്ഷാ സംഹിത (ബി എൻ എസ് എസ്) പ്രകാരം കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് 90 ദിവസം പൂർത്തിയായാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്. അതിനുശേഷം സമർപ്പിക്കുന്ന ജാമ്യഹർജികൾ സ്വാഭാവിക നീതി എന്ന നിലയിൽ കോടതികൾ അനുവദിക്കാറുണ്ട്.

ഗൗരവമേറിയ കേസുകളിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘം നിർബന്ധ ബുദ്ധി കാണിക്കാറുണ്ട്. എന്നാൽ കേരളത്തെ പിടിച്ചുകുലുക്കിയ കേസ് ആയിട്ടും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം ഈ താൽപര്യം കാട്ടിയില്ല.

അന്വേഷണം പൂർണമായും പൂർത്തിയായില്ലെങ്കിൽ ഭാഗിക കുറ്റപത്രം സമയപരിധിക്കുള്ളിൽ സമർപ്പിക്കുന്ന രീതിയും ഉണ്ട്. എന്നാൽ ഇവിടെ ഇതും ഉണ്ടായിട്ടില്ല.

കുറ്റപത്രം വൈകുന്നത് പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് സഹായകമാകുമെന്ന് നേരത്തെ തന്നെ മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നു. എന്നാൽ ഇതും കണക്കിലെടുക്കാത്ത സമീപനമായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെത്.
സർക്കാരിന് വേണ്ടപ്പെട്ട പ്രതികളിൽ ചിലർക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈ അലംഭാവം എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്ന തരത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ.

കഴിഞ്ഞ ഒക്ടോബർ 16നാണ് ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലാകുന്നത്. ഒക്ടോബർ 22ന് മുരാരി ബാബുവും അറസ്റ്റിലായി.ഉണ്ണികൃഷ്ണൻ പോറ്റി കഴിഞ്ഞ 97 ദിവസമായി ജയിലിലാണ്.മു രാരി ബാബു 91 ദിവസമായി ജയിലിലാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.