തിരുവനന്തപുരം : സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ.ബി. ഗണേഷ് കുമാറാണെന്ന ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ ആരോപണത്തിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഗണേഷ് കുമാര്‍. തന്നെ ചതിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും മൗനം പാലിക്കുന്നത് മാന്യത കൊണ്ടാണെന്നും മന്ത്രി തുറന്നടിച്ചു.
ഒരു കുടുംബ വഴക്കിന്റെ പേരില്‍ തന്നെ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. തന്റെ രണ്ട് മക്കളെ തന്നില്‍ നിന്ന് വേര്‍പിരിച്ചതും അദ്ദേഹമാണെന്ന് മന്ത്രി പറഞ്ഞു.
രാഷ്ട്രീയ കാര്യങ്ങള്‍ പറയുമ്പോള്‍ അന്തസ്സ് വേണമെന്നും, ചതിയനാണെങ്കില്‍ താന്‍ ഇത്രയും കാലം ഈ കസേരയില്‍ ഇരിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാണ്ടി ഉമ്മന്‍ ഈ ആരോപണങ്ങള്‍ ഇവിടെ നിര്‍ത്തുന്നതാണ് അദ്ദേഹത്തിന് നല്ലതെന്ന് ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. ‘വായയില്‍ വിരലിട്ടാല്‍ കടിക്കും’ എന്ന ശൈലിയിലാണ് മന്ത്രി പ്രതികരിച്ചത്.പത്തനാപുരത്തെ വികസനവും പുതുപ്പള്ളിയിലെ വികസനവും തമ്മില്‍ താരതമ്യം ചെയ്ത മന്ത്രി, താന്‍ ഇതുവരെ തലയില്‍ തുണിയിട്ട് വോട്ട് പിടിക്കാന്‍ പോയിട്ടില്ലെന്നും പരിഹസിച്ചു.
കൊട്ടാരക്കര കോടതിയില്‍ നിലവിലുള്ള ഒരു കേസിനെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. ആ കേസില്‍ ആരും ഹാജരാകുന്നില്ലെന്നും സത്യങ്ങള്‍ കൊടിക്കുന്നില്‍ സുരേഷിന് അറിയാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. താന്‍ ഉമ്മന്‍ ചാണ്ടിയെ ചതിച്ചുവെന്ന് അദ്ദേഹം പോലും മരിക്കുന്നതിന് മുന്‍പ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.


ഡ്രോണുകളെ ചാരമാക്കാന്‍ പ്രകാശവേഗതയില്‍ ലേസര്‍; യുഎസ് വിമാനവാഹിനിക്കപ്പലില്‍ പുതിയ ആയുധ പരീക്ഷണം വിജയം; ഇറാന് സംഘര്‍ഷത്തിനിടെ യുഎസ് നാവികസേനയുടെ കരുത്ത് കൂടുന്നു; പശ്ചിമേഷ്യയില്‍ സൈനികാധിപത്യം ഉറപ്പിക്കാന്‍ അമേരിക്ക
പാലക്കാട്ടെ പിഷാരടിയുടെ സ്ഥാനാര്‍ത്ഥി വാര്‍ത്ത സൈബര്‍ സഖാക്കളെ പ്രകോപിപ്പിച്ചു; ‘പിഷാരടിയും ആന്റോയും ആകാം, റഫീഖ് വേണ്ടേ?’; മമ്മൂട്ടിക്കെതിരെ സഖാക്കളുടെ സൈബര്‍ പോര്; ‘ജനങ്ങളുടെ ടൗണ്‍ഷിപ്പ്’ പരാമര്‍ശത്തില്‍ കടുപ്പിച്ച് ഇടത് പ്രൊഫൈലുകള്‍; മമ്മൂട്ടി കടുത്ത അതൃപ്തിയില്‍; കൈരളി ടിവി ചെയര്മാന് സ്ഥാനം ഒഴിയുമോ?





