തിരുവനന്തപുരം: കമലേശ്വരത്തെ കണ്ണീരിലാഴ്ത്തിയ അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ പ്രതിയായ ബി.എം. ഉണ്ണികൃഷ്ണനെ മുംബൈയില്‍ വെച്ച് പോലീസ് പിടികൂടുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ജസ്റ്റിസ് ലക്ഷ്മിക്കുട്ടിയമ്മയുടെ അടുത്ത ബന്ധുവായ ഉണ്ണികൃഷ്ണന് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് പോലീസ് വലയിലായത്. 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവകകളും സ്ത്രീധനമായി നല്കി ആറുവര്‍ഷം മുന്‍പ് നടന്ന വിവാഹം വെറും 25 ദിവസം മാത്രമാണ് നീണ്ടുനിന്നത്. അയര്‍ലന്‍ഡില്‍ കോളേജ് അധ്യാപകനായ ഉണ്ണികൃഷ്ണന് ഗ്രീമയെ വിവാഹത്തിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു.
ഈ മരണത്തിന് പിന്നില്‍ ജസ്റ്റിസ് ലക്ഷ്മിക്കുട്ടിയമ്മയുടെ മരണവുമായി ബന്ധപ്പെട്ട ചില ദുരൂഹതകളും ഉണ്ടെന്നാണ് സൂചനകള്‍. ലക്ഷ്മിക്കുട്ടിയമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സജിതയെയും ഗ്രീമയെയും ഉണ്ണികൃഷ്ണന് പരസ്യമായി അപമാനിച്ചത്. വിവാഹബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് തീര്‍ത്തുപറഞ്ഞ ഉണ്ണികൃഷ്ണന്, കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച് ഇരുവരെയും ക്രൂരമായി മാനസികമായി പീഡിപ്പിച്ചു. ഈ അപമാനഭാരവും ചതിയും താങ്ങാനാവാതെയാണ് കമലേശ്വരം ശാന്തിഗാര്‍ഡന്‍സില്‍ എസ്.എല്‍. സജിതയും മകള്‍ ഗ്രീമയും സയനൈഡ് കഴിച്ച് ജീവനൊടുക്കിയത്. ജസ്റ്റീസ് ലക്ഷ്മികുട്ടിയമ്മയുടെ സഹോദരന്റെ മകനാണ്.
തങ്ങളുടെ മരണത്തിന് ഉത്തരവാദി ഉണ്ണികൃഷ്ണന് മാത്രമാണെന്ന് വാട്സാപ്പിലൂടെ ബന്ധുക്കള്‍ക്ക് അയച്ച ആത്മഹത്യാക്കുറിപ്പില്‍ ഇവര്‍ വ്യക്തമാക്കിയിരുന്നു. പരേതനായ റിട്ട. അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാജീവിന്റെ കുടുംബത്തെയാണ് ഉണ്ണികൃഷ്ണന്റെ ചതി ഇല്ലാതാക്കിയത്. വീടിനുള്ളിലെ സോഫയില്‍ മകളുടെ മൃതദേഹത്തിന് മുകളില്‍ അമ്മ കിടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. സയനൈഡ് കലര്‍ത്തിയ ഗ്ലാസുകളും ആത്മഹത്യാക്കുറിപ്പും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. ഉന്നത സ്വാധീനമുള്ള കുടുംബാംഗമായിട്ടും ഒളിവില്‍ പോയ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് മുംബൈയില്‍ നിന്ന് പൂന്തുറ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ് ചുവടെ
“കേവലം 25 ദിവസം കൂടെ താമസിച്ച് ഉപേക്ഷിച്ചു. 200-ലധികം പവന് സ്വര്‍ണവും വീടും സ്ഥലവും അടക്കമുളള സ്വത്തുക്കളും നല്‍കിയാണ് വിവാഹം നടത്തിയിരുന്നത്.അപമാനഭാരം താങ്ങാനാവുന്നില്ല’, ??
കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയത് സയനൈഡ് കഴിച്ചാണെന്ന് സംശയം. ജീവനൊടുക്കുന്നതിന് മുന്‍പ് ബന്ധുക്കള്‍ക്ക് ഫോണിലൂടെ അയച്ച കുറിപ്പിലാണ് ഇരുവരും സയനൈഡ് കഴിച്ച് മരിക്കാന്‍ പോവുകയാണെന്ന് പരാമര്‍ശിച്ചിരുന്നത്. ഇവര്‍ സയനൈഡ് കഴിച്ചതെന്ന് കരുതുന്ന ഗ്ലാസും വീട്ടിനുള്ളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കമലേശ്വരം ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡന്‍സില്‍ പരേതനായ റിട്ട: അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. രാജീവിന്റെ ഭാര്യ എസ്. എല്‍. സജിത(54), മകള്‍ ഗ്രീമ. എസ്. രാജ്(30) എന്നിവരെയാണ് ബുധനാഴ്ച വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തങ്ങളുടെ മരണത്തിന് ഉത്തരവാദി ഗ്രീമയുടെ ഭര്‍ത്താവാണെന്നാണ് ഇരുവരും എഴുതിയ കുറിപ്പിലുള്ളത്. ഗ്രീമയെ ഭര്‍ത്താവ് ഉപേക്ഷിച്ചതിന്റെ മാനസികവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കുറിപ്പിലുണ്ട്.
വീട്ടിലെ താഴത്തെനിലയിലെ സോഫയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം കിടക്കുന്നനിലയിലായിരുന്നു. വിഷം കഴിച്ചശേഷം ഇവര്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന ഗ്ലാസുകളും ആത്മഹത്യാക്കുറിപ്പും സമീപത്തുനിന്ന് കണ്ടെത്തി.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സജിതയും മകളും വാട്സാപ്പിലൂടെ ബന്ധുക്കള്‍ക്ക് ആത്മഹത്യാക്കുറിപ്പ് അയച്ചത്. മകളുടെ വിവാഹജീവിതത്തിലെ പ്രശ്ങ്ങളും മകള്‍ക്ക് ഇനി ഭര്‍ത്താവുമൊത്ത് ജീവിക്കാനാകില്ലെന്ന സങ്കടവും കുറിപ്പില്‍ പങ്കുവെച്ചിരുന്നു. തങ്ങള്‍ രണ്ടുപേരും സയനൈഡ് കഴിച്ച് മരിക്കാന്‍ പോവുകയാണെന്നും കുറിപ്പിലുണ്ടായിരുന്നു.
ഞാനും മകളും ആത്മഹത്യചെയ്യാന്‍ കാരണം എന്റെ് മകളുടെ ഭര്‍ത്താവായ ബി.എം. ഉണ്ണികൃഷ്ണനാണ്. കേവലം 25 ദിവസം കൂടെ താമസിച്ച് ഉപേക്ഷിച്ചു. അപമാനഭാരം താങ്ങാനാവുന്നില്ല’, എന്നാണ് സജിത ബന്ധുക്കള്‍ക്ക് അയച്ച കുറിപ്പിലുണ്ടായിരുന്നത്.
വാട്സാപ്പ് വഴി കുറിപ്പ് ലഭിച്ച ബന്ധുക്കള്‍ ശാന്തിഗാര്‍ഡന്‍സ് റെസിഡന്‍സ് ഭാരവാഹികളെയും കൗണ്‍സിലര്‍ ഗിരിയെയും വിവരമറിയിച്ചു. ഇവര്‍ വീട്ടിലെത്തിയെങ്കിലും വാതില്‍ തുറക്കാനായില്ല. തുടര്‍ന്ന് പോലീസ് കണ്ട്രോള് റൂമില്‍ അറിയിച്ചു. പൂന്തുറ പോലീസിലും വിവരം നല്കി. ശംഖുംമുഖം അസി. കമ്മീഷണര്‍ ആര്. റാഫി, പൂന്തുറ എസ്.എച്ച്.ഒ. എസ്. സജീവ്, എസ്. ഐ. വി. സുനില്‍കുമാര്‍ എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘമെത്തി വീടിന്റെ വാതില്‍ തളളിതുറന്ന് അകത്ത് കയറി നടത്തിയ പരിശോധനയിലാണ് സോഫയില്‍ മരിച്ചുകിടക്കുന്ന അന്നയെയും മകളെയും കണ്ടെത്തിയത്.
ഗ്രീമയുടെ വിവാഹം കഴിഞ്ഞിട്ട് ആറുവര്‍ഷമായി. അമ്പലത്തറ പഴഞ്ചിറയ്ക്ക് സമീപം താമസിക്കുന്ന ഉണ്ണിക്കൃഷ്ണനാണ് ഭര്‍ത്താവ്. ഇയാള്‍ അയര്‍ലന്‍ഡില്‍ കോളേജ് അധ്യാപകനായി ജോലിചെയ്യുകയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
വിവാഹത്തിനുശേഷം കേവലം ഒരുമാസം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുളളു. 200-ലധികം പവന് സ്വര്‍ണവും വീടും സ്ഥലവും അടക്കമുളള സ്വത്തുക്കളും നല്‍കിയാണ് വിവാഹം നടത്തിയിരുന്നത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉണ്ണികൃഷ്ണനെ ഭാര്യയായ ഗ്രീമ കണ്ടിരുന്നു. ഇവിടെവച്ച്ഉണ്ണികൃഷ്ണന് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു. വിവാഹബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്നുന്നുളള സൂചനയും ഉണ്ണിക്കൃഷ്ണന് നല്‍കിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇക്കാര്യം ഗ്രീമയും അമ്മയായ സജിതയും ബന്ധുക്കളോട് പറഞ്ഞിരുന്നു.”
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമലയില്‍ ദ്വിതല അന്വേഷണം; വിജിലന്‍സും ക്രൈംബ്രാഞ്ചും സന്നിധാനത്തേക്ക്! സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ ‘നെയ്യ് കൊള്ളയും’ അന്വേഷണ പരിധിയില്‍; തന്ത്രിയുടെ വീട്ടിലെ കണ്ടെത്തല്‍ നിര്‍ണ്ണായകം; ശബരിമലയിലെ കള്ളന്മാരെ പൂട്ടാന്‍ സര്‍ക്കാര്‍





