കൊച്ചി:കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം പോത്തന്‍കോട് സുധീഷിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ജിഷ്ണു പ്രദീപിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുമുണ്ട്. കേസിലെ പത്താം പ്രതിയായിരുന്നു ജിഷ്ണു പ്രദീപ്. തിരുവനന്തപുരം പോത്തന്‍കോട് ലക്ഷംവീട് കോളനിയില്‍ കല്ലൂര്‍ പാണന് വിളയില്‍ സുധീഷിനെ (35) വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തുകയും കാല് വെട്ടിമാറ്റുകയും ചെയ്ത കേസില്‍ ജിഷ്ണു ഉള്‍പ്പടെ 11പ്രതികളെ നെടുമങ്ങാട് പ്രത്യേക കോടതി ജീവപര്യത്തം കഠിനതടവിനു ശിക്ഷിച്ചിരുന്നു.
സുധീഷ് ഉണ്ണി, ഒട്ടകം രാജേഷ്, ശ്യാംകുമാര്‍, നിധീഷ് (മൊട്ട നിധീഷ്), നന്ദിഷ്, രഞ്ജിത്, അരുണ്‍, സച്ചിന്, സൂരജ്, നന്ദു എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. കഴിഞ്ഞ ഏപ്രിലിലാണ് വിചാരണ കോടതി പ്രതികളെ ശിക്ഷിച്ചു വിധി പ്രസ്താവിച്ചത്. ജിഷ്ണു പ്രദീപ് കുറ്റകൃത്യത്തില്‍ പങ്കെടുത്തതായി തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന പ്രതിഭാഗത്തിന്റര് വാദം അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കിയിരിക്കുന്നത്. ജിഷ്ണുവിന് വേണ്ടി അഡ്വ. ഗോകുല്‍ ഡി.സുധാകരന്, വൈഷ്ണവ് ദത്ത്, അനീഷ്രാജ് എന്നിവര്‍ ഹാജരായി.
മകളെ കൊന്നു, മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കി; നാടിനെ നടുക്കി പിതാവിന്റെ ക്രൂരത; കാമുകനുമായുള്ള ബന്ധം തടയാൻ


കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ





