ബിജെപിയുടെ വരുമാനം നാലിരട്ടിയായി വര്‍ധിച്ചു; തിരഞ്ഞെടുപ്പ് ചെലവിലും രണ്ടരയിരട്ടി വര്‍ധന, പരസ്യത്തിനും വിമാനയാത്രയ്ക്കും മാത്രം കോടികള്‍ കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ രണ്ടരയിരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഉള്‍പ്പെടുന്ന സാമ്പത്തിക വര്‍ഷത്തില്‍ ബിജെപി ചെലവാക്കിയത് ശതകോടികളാണ്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപി തിരഞ്ഞെടുപ്പുകള്‍ക്കായി മാത്രം 3335.36 കോടി രൂപ ചെലവഴിച്ചു. 2019-20-ല്‍ ഇത് 1352.92 കോടി രൂപയായിരുന്നു.ഇതേ കാലയളവില്‍ പാര്‍ട്ടിയുടെ ആകെ വരുമാനം 6769 കോടി രൂപയാണ്. സംഭാവന ഇനത്തില്‍ മാത്രം 54 ശതമാനം വര്‍ദ്ധനവുണ്ടായി.ഇലക്ട്രോണിക് മീഡിയ പ്രചാരണം: 1124.96 കോടിയും

പരസ്യങ്ങള്‍ക്കായി 897.42 കോടിയും, ഹെലികോപ്റ്റര്‍, വിമാന യാത്രകള്‍കകായി 583.08 കോടിയും സ്ഥാനാര്‍ത്ഥികള്‍ക്കുള്ള സഹായമായി 312.90 കോടിയും ചെലവഴിച്ചു.

ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ ചെലവില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.ആകെ ചെലവ്: 2024-25-ല്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 896.22 കോടി രൂപയാണ്.

2019-ല്‍ ഇത് 619.67 കോടി രൂപയായിരുന്നു. അതായത് അഞ്ച് വര്‍ഷത്തിനിടെ 277 കോടി രൂപയുടെ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.