തന്റെ ജീവിതത്തിലെ കഠിനമായ പോരാട്ടങ്ങളെക്കുറിച്ചും മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ഭാവന. പുതിയ ചിത്രമായ ‘അനോമി’യുടെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് താരം തന്റെ ഉള്ളിലെ നിശബ്ദമായ യുദ്ധങ്ങളെക്കുറിച്ച് സംസാരിച്ചത്.
വിധി വന്നതിന് ശേഷം ഏകദേശം ഒന്നര മാസക്കാലം താന്‍ വീടിന് പുറത്തിറങ്ങാതെ ഒരു ‘സേഫ്റ്റി ബബിളിനുള്ളില്‍’ ആയിരുന്നുവെന്ന് ഭാവന പറഞ്ഞു. ആരെയും കാണാനോ സംസാരിക്കാനോ തയ്യാറല്ലായിരുന്നു. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ഇടയില്‍ മാത്രമാണ് താന്‍ സുരക്ഷിതത്വം അനുഭവിച്ചതെന്നും അവര്‍ തന്നെ ഒരിക്കലും ജഡ്ജ് ചെയ്യില്ലെന്ന് ഉറപ്പായിരുന്നെന്നും നടി വെളിപ്പെടുത്തി.
പലപ്പോഴും പുറമേ ചിരിച്ചും സന്തോഷത്തോടെയും കാണപ്പെടാന്‍ താന്‍ ശ്രമിക്കാറുണ്ട്. അത് തന്റെ ഒരു ദുശീലമാണെന്നും ഭാവന പറയുന്നു. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ സങ്കടങ്ങള്‍ മറന്ന് സന്തോഷിക്കാന്‍ താന്‍ അധിക പരിശ്രമം നടത്താറുണ്ട്. പലപ്പോഴും ഉത്കണ്ഠ വേട്ടയാടാറുണ്ടെന്നും ബ്ലാങ്ക് ആയിപ്പോകാറുണ്ടെന്നും താരം തുറന്നുപറഞ്ഞു.
ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനം ഒഴിയണം, പകരം രോഹിത് വരട്ടെ; മുംബൈ ഇന്ത്യൻസിനെതിരെ ആഞ്ഞടിച്ച് മനോജ് തിവാരി
മലയാള സിനിമകള്‍ ചെയ്യാന്‍ തനിക്ക് പ്രത്യേക പ്ലാന്‍ ഒന്നുമുണ്ടായിരുന്നില്ല. മമ്മൂട്ടി ചിത്രം ഉള്‍പ്പെടെ പൃഥ്വിരാജ്, ജയസൂര്യ എന്നിവരുടെ സിനിമകളും ആഷിഖ് അബുവിന്റെ പ്രോജക്റ്റും വന്നിരുന്നെങ്കിലും അന്ന് താന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു’ എന്ന സിനിമയിലൂടെയാണ് വീണ്ടും സജീവമായത്.
‘അനോമി’: കരിയറിലെ 90-ാമത് ചിത്രം റിയാസ് മാരത്ത് സംവിധാനം ചെയ്യുന്ന അനോമി ജനുവരി 30-നാണ് തീയേറ്ററുകളിലെത്തുന്നത്.സാറാ ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. പുറമേ ധൈര്യശാലിയാണെങ്കിലും ഉള്ളില്‍ ഇമോഷണലി തകര്‍ന്നു നില്ക്കുന്ന ഒരാളാണ് സാറ. ഈ കഥാപാത്രത്തിന് തന്റെ യഥാര്‍ത്ഥ ജീവിതവുമായി ഏറെ സാമ്യമുണ്ടെന്ന് താരം പറഞ്ഞു.സയന്‍സ് ഫിക്ഷന്‍ ചിത്രമായ അനമോയില് റഹ്മാന്, ബിനു പപ്പു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


ഹിറ്റ് ജോഡികളായ മോഹന്‍ലാലും മീര ജാസ്മിനും 13 വര്‍ഷത്തിന് ശേഷംവീണ്ടും ഒന്നിക്കുന്നു; തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ ലാലേട്ടന് പോലീസ് ഓഫീസര്‍





