തിരുവനന്തപുരം: ഒടുവിൽ സർക്കാർ ഉണർന്നു. വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ഉപജീവന ബത്ത ആറ് മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ ഉത്തരവിറക്കി.
ഉപജീവനബത്ത നൽകാനുള്ള ഉത്തരവിന്റെ കാലാവധി കഴിഞ്ഞ ഡിസംബർ മാസത്തോടെ അവസാനിക്കുമെന്നും ജീവിതസാഹചര്യങ്ങൾ ശരിയായിട്ടില്ലാത്തതിനാൽ ഉപജീവനബത്ത തുടർന്നും നൽകണമെന്ന് വയനാട് ജില്ലാ കളക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ഡിസംബർ 13ന് കളക്ടർ നൽകിയ ഈ കത്തിനോട് അനുകൂല നിലപാടല്ല സർക്കാർ സ്വീകരിച്ചത്.
ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഉപജീവനബത്ത മുടങ്ങിയകാര്യം മാധ്യമങ്ങൾ വാർത്തയാക്കിയിട്ടും സർക്കാർ വേണ്ടത്ര ഇടപെടൽ നടത്തിയില്ല. മാധ്യമങ്ങൾ പുകമറ സൃഷ്ടിക്കുകയാണെന്നായിരുന്നു റവന്യു മന്ത്രി കെ രാജന്റെ പ്രതികരണം.
പ്രതിഷേധം ഉയരുമെന്നും നിയമസഭാ തെരഞ്ഞെടുപ്പു അടുത്ത സാഹചര്യത്തിൽ അതു തിരിച്ചടിയ്ക്ക് കാരണമാകുമെന്നും കണ്ടതോടെയാണ് ഉപജീവനബത്ത നീട്ടികൊണ്ട് ഉത്തരവ് ഇറക്കാൻ സർക്കാർ തയ്യാറായത്. തുടർന്ന് ഞായർ അവധിദിനമായിട്ടും ഇന്ന് ഉത്തരവ് ഇരിക്കുകയായിരുന്നു.
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാർഡുകളിലുള്ളവർക്കാണ് ഉപജീവനബത്ത തുടർന്നും ലഭിക്കുക. പ്രായപൂർത്തിയായ ഒരാൾക്ക് പ്രതിദിനം 300 രൂപ വീതം ഒരു കുടുംബത്തിലെ രണ്ടുപേർക്കാണ് തുക ലഭിക്കുക.



Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സിപിഎമ്മില്‍ വോട്ടെടുപ്പ് നാടകം; മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിണറായി പ്രതിപക്ഷ നേതാവ്; തള്ളി അവെയ്ലബിള് പിബി; പിണറായി പ്രതിപക്ഷ നേതാവായത് എങ്ങനെ?





