തിരുവനന്തപുരം: കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ലോറി ഡ്രൈവറെ പോലീസ് പിടികൂടിയത് എല്ലാ അര്‍ത്ഥത്തിലും തിളക്കമുള്ള പോലീസ് സ്റ്റോറിയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് അത് സാധ്യമായത്. പുലര്‍ച്ചെ രണ്ട് മണിക്ക് നടന്ന അക്രമമായതിനാലും വീടിനുള്ളില്‍ ഇരുട്ടായിരുന്നതിനാലും പരാതിക്കാരിക്ക് പ്രതിയുടെ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ പ്രദേശത്തെ ക്യാമറകളില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ ലോറി ഡ്രൈവറെ കണ്ടെത്തുകയായിരുന്നു. മധുരയില്‍ നിന്നും പ്രതിയെ പൊക്കി. അന്ന് ഈ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് യുവ ഐപിഎസുകാരനായ ഫറാഷാണ്. അന്ന് തിരുവനന്തപുരത്തെ കഴക്കൂട്ടത്തെ ഡിസിപിയായിരുന്നു ടി ഫറാഷ്. ഈ അന്വേഷണ വിജയ മികവുമായി കോഴിക്കോട്ട് റൂറലിലേക്ക് എത്തുകയാണ് ഫറാഷ്.
കോഴിക്കോട് റൂറലിന്റെ പോലീസ് മേധാവിയാണ് ഇനി ഫറാഷ്. ഗവര്‍ണ്ണറുടെ എഡിസിയടക്കം ആയിരുന്നു ഫറാഷ്. യുവ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യാ അന്വേഷണം അടക്കം നടത്തിയ പോലീസുകാരന്. ഇനി കോഴിക്കോട് റൂറലിന്റെ പോലീസ് സുരക്ഷ നോക്കുന്ന ഫറാഷിന് മലബാറിലേക്കുള്ള മടക്കം കൂടിയാണ്. മലപ്പുറത്തുകാരനായ ഫറോഷ് ഇനി കോഴിക്കോട് ക്രമസമാധാന പാലനമുറപ്പാക്കും. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ഉത്തരവാദിത്തമുള്ള ദൗത്യമാണ് ഫറോഷിനെ തേടിയെത്തുന്നത്.
അരീക്കോടിന്റെ ‘ഫറാഷ്’
കേരള്ത്തിന്റെ ‘ലാറ്റിന്‍ അമേരിക്ക’യാണ് അരീക്കോട്. ഫുട്ബോളിനെ മാത്രം പ്രണയിക്കുന്ന യുവാക്കളുടെ നാട്. പെലെയും മറഡോണയും മെസിയും റൊഡാണോള്ഡോയുമാണ് അരീക്കോട്ടെ ചര്‍ച്ചാ വിഷയം. ഇവിടെ നിന്നും പാറിപ്പറന്ന പൂമ്പാറ്റിയാണ് ഫറാഷ്.
അരീക്കോട് കൈപ്പക്കുളത്തെ സാധാരണ സാഹചര്യങ്ങളില്‍നിന്ന് വളര്‍ന്ന്, കഠിനാധ്വാനം കൊണ്ട് സ്വപ്നങ്ങള്‍ കീഴടക്കിയ ഫറാഷ്. ഇസ്മാഈല്‍ മാഷിന്റെയും ത്വയ്യിബ ടീച്ചറുടെയും മകനായ ഈ യുവാവ്, കേന്ദ്ര സിവില്‍ സര്‍വീസ് പരീക്ഷയില്‍ 421-ാം റാങ്ക് നേടിയാണ് ജന്മനാടിനും മലപ്പുറം ജില്ലയ്ക്കും 2019ല്‍ അഭിമാനമായി മാറിയത്. തുടക്കം മുതല്ക്കേ പഠനത്തില്‍ വലിയ മിടുക്ക് പുലര്‍ത്തിയിരുന്ന ഫറാഷ്, സ്കൂള്‍-മദ്റസ തലങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. ഗവ. മാപ്പിള യു.പി സ്കൂള്‍, വാഴക്കാട് ടെക്നിക്കല്‍ ഹൈസ്കൂള്‍, സുല്ലമുസ്സലാം ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളിലായിരുന്നു പഠനം.
മദ്റസ പുത്തലം മദ്റസതുല്‍ മുജാഹിദീന്‍ ആയിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മദ്റസ പൊതുപരീക്ഷയില്‍ സംസ്ഥാനതല റാങ്ക് ജേതാവായിരുന്നു. ഉകൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം. പിന്നീട് സ്വപ്നങ്ങളിലേക്കുള്ള ഒറ്റയാന് പോരാട്ടമായിരുന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞാലുള്ള സ്ഥിരം ജോലിസാധ്യതകള്‍ക്ക് പിന്നാലെ പോകാതെ, കഠിനമെന്ന് പലരും കരുതുന്ന സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്കാണ് ‘ഫറാഷ്’ എന്ന പൂമ്പാറ്റ ചിറകുകള് വിരിച്ചത്.
ആദ്യം ഇന്റര്‍വ്യൂ വരെ എത്തിയെങ്കിലും പരാജയപ്പെട്ടു. തോല്‍വിയില്‍ തളരാതെ, തിരുവനന്തപുരത്തെ ലൈബ്രറികള്‍ കേന്ദ്രീകരിച്ച് നടത്തിയ സ്വന്തം നിലയിലുള്ള തീവ്രപഠനമാണ് അടുത്ത ശ്രമത്തില്‍ ഫറാഷിനെ വിജയതീരത്തെത്തിച്ചത്. ഒരു നാടിന്റെ പ്രാര്‍ത്ഥനയും സ്വന്തം ആത്മവിശ്വാസവും ചേര്‍ന്നപ്പോള്‍ സിവില്‍ സര്‍വീസ് എന്ന കടമ്പ അനായാസം മറികടക്കാന്‍ ഈ യുവാവിന് സാധിച്ചു.
കൃത്യമായ ലക്ഷ്യബോധത്തോടെയും ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെയും ഫലമായിട്ടായിരുന്നു രാജ്യത്തെ സുപ്രധാന പരീക്ഷയില്‍ നേട്ടം സാധിക്കാനായത്. അരീക്കോട് തൊടുകര സ്വദേശിയായ ടി. ഫറാഷിന് 2019ലാണ് സിവില്‍ സര്‍വിസ് ലഭിക്കുന്നത്. മൂന്നാമത്തെ ശ്രമത്തിലാണ് 421 ാം റാങ്ക് നേടി സിവില്‍ സര്‍വിസിന്റെ ഭാഗമാകുന്നത്. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് പഠനത്തിനിടെയാണ് സിവില്‍ സര്‍വിസിനോട് ആഗ്രഹം ജനിക്കുന്നത്. നിരന്തരമായ പരിശ്രമവും തിരുവനന്തപുരത്തെ സര്‍ക്കാര്‍ അക്കാദമിയിലെ പരിശീലനത്തിലൂടെയാണ് രാജ്യത്തെ പ്രധാന പരീക്ഷ വിജയിക്കാന്‍ ഫറാഷിന് സാധിച്ചത്.
കേരള കാഡറില്‍ ഐ.പി.എസ് ലഭിച്ച ഫറാഷ് തിരുവനന്തപുരം നെയ്യാറ്റിന്‍കര എ.എസ്.പിയി തുടങ്ങി്. ഹൈദരാബാദ് പൊലീസ് അക്കാദമിയിലെയും ആലപ്പുഴയില്‍ എ.എസ്.പിയായുമുള്ള പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് സ്വതന്ത്ര ചുമതല ലഭിച്ചത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരം മേയർ കസേര ത്രില്ലർ: പാറ്റൂർ രാധാകൃഷ്ണൻ സാധ്യത; BJP-യെ വീഴ്ത്താൻ CPM-കോൺഗ്രസ് ഒന്നിക്കുമോ?





